മണിമല, അച്ചന്‍കോവില്‍ നദികളിലായി നാലു പേര്‍ മുങ്ങി മരിച്ചു: മണിമലയാറ്റില്‍ മരിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള കുട്ടികള്‍: കൈപ്പട്ടൂര്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ടത് ഏഴംകുളം, ഏനാത്ത് സ്വദേശികള്‍

18 second read

പത്തനംതിട്ട: ജില്ലയ്ക്കിത് കറുത്ത ഞായര്‍. മണിമല, അച്ചന്‍കോവില്‍ നദികളിലായി ഒഴുക്കില്‍പ്പെട്ട് നാലുപേര്‍ മുങ്ങി മരിച്ചു.തമിഴ്നാട് തെങ്കാശി തിരുനല്‍വേലി സ്വദേശികളായ 2 കുട്ടികളാണ് മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍മുങ്ങിമരിച്ചത്. തിരുനല്‍വേലി സ്വദേശി കാര്‍ത്തിക് (16), തെങ്കാശി തിരുനല്‍വേലി പനവടലി സത്രത്തില്‍ ശബരി (15) എന്നിവരാണ് ഇന്ന് വൈകിട്ട് മൂന്നോടെ മല്ലപ്പളളിയില്‍ മണിമലയാറ്റിലെ വടക്കന്‍ കടവില്‍ മുങ്ങി മരിച്ചത്. മല്ലപ്പള്ളിയില്‍ ബന്ധുവീട്ടില്‍ വന്നവരാണ്.വടക്കന്‍ കടവിലെ കയത്തിലാണ് ഒഴുക്കില്‍പ്പെട്ടത്. ഇവരുടെ കുടുംബം തൃശൂര്‍ കൊടകരയില്‍ താമസിക്കുകയാണ്.

ഇതിന് പിന്നാലെ വൈകിട്ട് നാലു മണിയോടെയാണ് അച്ചന്‍കോവിലാറ്റില്‍ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. കൈപ്പട്ടൂര്‍-പന്തളം റോഡരുകില്‍ പരുമല കുരിശടിക്ക് സമീപം കോയിക്കല്‍ കടവിലാണ് ഏനാത്ത്, ഏഴംകുളം സ്വദേശികളായ വിശാഖ്(20), സുധീഷ് (25)
എന്നിവര്‍ അപകടത്തില്‍പ്പെട്ടത്. സുധീഷിന്റെ അപ്പച്ചിയുടെ മകന്‍ അരുണിനോട് ഒപ്പം ആണ് ഇവര്‍ കുളിക്കാനായി പോയത്. ഇവര്‍ മുങ്ങിത്താഴുന്നത് കണ്ടു അരുണ്‍ ബഹളം വച്ചത് കേട്ട് തൊട്ടടുത്ത കടവില്‍ കുളിച്ചുകൊണ്ടിരുന്ന സമീപവാസിയായ ഒരാള്‍ രക്ഷിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ മുങ്ങി താഴുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍
കണ്ടെടുത്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …