വാഹനാപകടത്തില്‍ ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

18 second read

ചവറ: ദേശീയ പാതയില്‍വച്ചുണ്ടായ വാഹനാപകടത്തില്‍ ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ആര്‍.എസ്.പി ജില്ലാ എക്സിക്യൂട്ടീവ് അംഗമായ കൊറ്റന്‍കുളങ്ങര ചെറുകോല്‍ വീട്ടില്‍ എസ്. തുളസീധരന്‍ പിള്ളയാണ് (62) മരിച്ചത്. ചവറ എ.എം.സി മുക്കിന് സമീപം വെള്ളിയാഴ്ച രാത്രി 9.15-ഓടെയായിരുന്നു അപകടം.

ചവറയില്‍ നിന്നും നീണ്ടകര ഭാഗത്തേക്ക് പോവുകയായിരുന്ന തുളസീധരന്‍ പിള്ളയുടെ ബൈക്കില്‍ പിന്നില്‍നിന്നുവന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ തുളസീധരന്‍ പിള്ളയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി തത്ക്ഷണം മരണമടയുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ പരേതയായ സുഭദ്ര. മക്കള്‍: തുഷാര, സുധീഷ്, മരുമകന്‍: സന്തോഷ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …