പീഡനത്തിനിരയായ പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗം ചെയ്തു

0 second read

ലക്‌നൗ: പീഡന പരാതി നല്‍കാനെത്തിയ 13 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലലിത്പുരിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ തിലക്ദാരി സരോജാണ് അറസ്റ്റിലായത്. പൊലീസുകാരനുള്‍പ്പെടെ നാലുപേര്‍ ചേര്‍ന്നു ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന പരാതി നല്‍കാന്‍ ബന്ധുവിനൊപ്പം സ്റ്റേഷനിലെത്തിയപ്പോള്‍ ഇയാള്‍ വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

സംഭവം നടക്കുന്ന സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ യുപി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ടു തേടി. പീഡനക്കേസില്‍ ഉള്‍പ്പെട്ട മറ്റു മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ നാലംഗ സംഘം, ഭോപ്പാലില്‍ എത്തിച്ചു നാലു ദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഘത്തിലുള്‍പ്പെട്ട പൊലീസുകാരന്‍ പെണ്‍കുട്ടിയെ അവളുടെ ഗ്രാമത്തിലേക്കു മടക്കിക്കൊണ്ടു വരികയും ലളിത്പുരിലെ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ അവളുടെ അമ്മായിക്കു കൈമാറി.

പിറ്റേന്നു മൊഴിയെടുക്കാനായി കുട്ടിയെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. അകത്തെ മുറിയിലേക്കു കുട്ടിയെ കൊണ്ടുപോവുകയും അമ്മായിയുടെ മുന്നില്‍വച്ചു പൊലീസുകാരന്‍ പീഡിപ്പിച്ചെന്നും എഫ്‌ഐആറില്‍ വിശദീകരിക്കുന്നു. പെണ്‍കുട്ടിയുടെ അമ്മായിയുടെ പേരും എഫ്‌ഐആറിലുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…