വിമാനക്കമ്പനികള്‍ മത്സരിച്ച് നിരക്ക് ഉയര്‍ത്തി: നാട്ടിലേക്ക് പോകാന്‍ കഴിയാതെ സാധാരണക്കാരായ പ്രവാസികള്‍

17 second read

അബുദാബി: വിമാനക്കമ്പനികള്‍ മത്സരിച്ച് നിരക്ക് ഉയര്‍ത്തിയതോടെ നാട്ടിലേക്ക് പോകാന്‍ കഴിയാതെ സാധാരണക്കാരായ പ്രവാസികള്‍. നേരിട്ടുള്ള വിമാനങ്ങളില്‍ സിറ്റ് കിട്ടാനില്ല. കണക്?ഷന്‍ വിമാനങ്ങളിലാകട്ടെ ആറിരട്ടി നിരക്കും. കോവിഡ് മൂലം നാട്ടിലേക്ക് പോകാന്‍ കഴിയാതെ വിഷമിച്ച പലരും ഈദ് ആഘോഷിക്കാനെങ്കിലും നാട്ടില്‍ പോകാമെന്ന് കരുതിയെങ്കിലും അതിനും കഴിയാതെ വിഷമിക്കുകയാണ്.

യുഎഇയില്‍നിന്ന് കേരളത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ സീറ്റില്ല. ചില വിദേശ എയര്‍ലൈനില്‍ പരിമിത സീറ്റ് ലഭ്യമാണെങ്കിലും ആറിരട്ടി തുക നല്‍കണം. മറ്റു രാജ്യങ്ങള്‍ വഴി കണക്?ഷന്‍ വിമാനത്തില്‍ പോകുകയാണെങ്കിലും ഏതാണ്ട് ഇതേ നിരക്ക് നല്‍കേണ്ടിവരും.

യുഎഇയില്‍ പെരുന്നാളിന് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ നാട്ടിലേക്കു പോകാനായി ടിക്കറ്റ് ബുക്ക് ചെയ്ത് പലരുടെയും കൈ പൊള്ളി. അഞ്ചിരട്ടി വരെയായിരുന്നു കഴിഞ്ഞ ആഴ്ചത്തെ വര്‍ധന.

ഇന്നലെ ടിക്കറ്റിനായി സമീപിച്ചവരോട് 2550 ദിര്‍ഹം (53126 രൂപ) മുടക്കാനുണ്ടെങ്കില്‍ ഒരു വണ്‍വേ ടിക്കറ്റ് ഒപ്പിക്കാമെന്നായിരുന്നു ട്രാവല്‍ ഏജന്റുമാരുടെ മറുപടി. പത്തു ദിവസം മുന്‍പ് 350 ദിര്‍ഹത്തിന് (7291 രൂപ) ലഭിച്ചിരുന്നു. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊളംബൊ തുടങ്ങി സ്ഥലങ്ങള്‍ വഴി കണക്?ഷന്‍ വിമാനത്തിന് 2100 ദിര്‍ഹത്തിനു (43751 രൂപ) മുകളിലാണ് ശരാശരി നിരക്ക്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …