കൊച്ചി : ആദ്യമായി കണ്ടുമുട്ടിയ ദിവസംതന്നെ വിജയ് ബാബു കടന്നുപിടിച്ചു ചുംബിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതി രംഗത്തെത്തി. വിമന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന സമൂഹമാധ്യമ പേജിലാണ് ആരോപണം. സഹായം വാഗ്ദാനം ചെയ്തു ദുര്‍ബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നയാളാണു വിജയ് ബാബു എന്നതാണു തന്റെ അനുഭവമെന്നും യുവതി പറയുന്നു.
കൊച്ചി : എല്ലാ സിനിമാ സംഘടനകളില്‍ നിന്നും വിജയ് ബാബുവിന്റെ അംഗത്വം റദ്ദാക്കണമെന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ ആള്‍ക്കൂട്ട ആക്രമണത്തിനാണു പ്രതി തുടക്കമിട്ടത്. സമൂഹമാധ്യമ ആക്രമണം നിയമപരമായി അവസാനിപ്പിക്കാന്‍ വനിതാ കമ്മിഷനും സൈബര്‍ പൊലീസും നടപടിയെടുക്കണം. യുവതിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.