400 കോടിയില്‍പരം രൂപയുടെ വ്യാജ ബില്‍ ഉണ്ടാക്കി ജി.എസ്.ടി തട്ടിപ്പു നടത്തി: കേരളം കണ്ട ഏറ്റവും വലിയ നികുതി വെട്ടിപ്പിലാണ് ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റിലായിരിക്കുന്നത്

0 second read

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡറായ കൈരളി ടിഎംടി സ്റ്റീല്‍സ് ബാര്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിനെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജി.എസ്.ടി ഇന്റലിജന്‍സ് തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. കേരളം കണ്ട ഏറ്റവും വലിയ നികുതി വെട്ടിപ്പിലാണ് ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റിലായിരിക്കുന്നത്. കള്ള ബില്ലുണ്ടാക്കി നികുതി വെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 400 കോടിയില്‍പരം രൂപയുടെ വ്യാജ ബില്‍ ഉണ്ടാക്കി ജി.എസ്.ടി തട്ടിപ്പു നടത്തിയെന്നാണ് കണ്ടെത്തല്‍.

ഡയറക്ടര്‍ ജനറല്‍ ഓഫ് ജി.എസ്.ടി ഇന്റലിജിന്‍സ് നടത്തിയ പരിശോധനയില്‍ നാനൂറ് കോടിയില്‍ അധികം രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. കൈരളി ടി.എം.ടി സ്റ്റീല്‍ ബാര്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിനെയാണ് ഡയറക്ടറെറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ ഹുമയൂണ്‍ കള്ളിയത്തിനെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡും ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഹുമയൂണിനെതിരെ കേസെടുത്തിരിക്കുന്നത്.

ഹുമയൂണിനെതിരെ ജി.എസ്.ടി ഇന്റലിജന്‍സ് വിശദമായ അന്വേഷണം മാസങ്ങള്‍ക്കു മുന്നേ ആരംഭിച്ചിരുന്നു. മുമ്പ് രണ്ടു തവണ കേന്ദ്ര ജി.എസ്.ടി അധികൃതര്‍ കൈരളി ടി.എം ടി സ്റ്റീല്‍ ബാര്‍സില്‍ റെയ്ഡും നടത്തിയിരുന്നു. എന്നിട്ടും നിരന്തരമായി ഈ ഗ്രൂപ്പ് ജിഎസ്.ടി വെട്ടിപ്പു നടത്തുന്നുണ്ടായിരുന്നു എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഒന്നര വര്‍ഷത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഹുമയൂണ്‍ കള്ളിയത്തിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സമാനമായ രീതിയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് ജി.എസ്.ടി ഇന്റലിജന്‍സിന് പുറമെ മറ്റ് വിഭാഗങ്ങളും പരിശോധിക്കുന്നുണ്ട്. കമ്പനിയുടെ രണ്ട് സഹോദര സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു.

കോടിയുടെ കള്ളബില്‍ ഉണ്ടാക്കിയെന്നാണ് ജി.എസ്.ടി ഇന്റജിലിന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഇത് വഴി 43 കോടിയോളം രൂപ ജി.എസ്.ടി ഇനത്തില്‍ മാത്രം സര്‍ക്കാറിന് നഷ്ടമായെന്നുമാണ് വിവരം. ഇത് സംബന്ധിച്ച പരിശോധനകള്‍ വിപുലപ്പെടുത്തിയാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഉയരുമെന്നാണ് ലഭിക്കുന്ന വിവരം. കള്ള ബില്‍ അടച്ച് ടാക്‌സ് ക്രെഡിറ്റ് ഉണ്ടാക്കും. സാധനങ്ങള്‍ ഷോപ്പില്‍ നിന്ന് പോകാതെ തന്നെയാണ് ഇവര്‍ ബില്‍ അടിച്ചു കൊണ്ടിരുന്നത്. ഇത് നിരന്തരം ഇവര്‍ ചെയ്തു കൊണ്ടിരുന്നു. ഇതോടെ വളരെ ചെറിയ ജിഎസ്ടി വിഹിതമാണ് സര്‍ക്കാരിലേക്ക് പോയിരുന്നത്.

നികുതി വെട്ടിപ്പെന്ന മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണ്, ദക്ഷിണേന്ത്യയിലെ ഗുണനിലവാരമുള്ള ടിഎംടി സ്റ്റീല്‍ ബാറുകളുടെ മുന്‍നിര നിര്‍മ്മാതാക്കളും ഒന്നാം സ്ഥാനക്കാരുമായ കൈരളി ടി.എം.ടി സ്റ്റീല്‍ ബാര്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിന്റെ അറസ്റ്റ്. സമാനരീതിയില്‍ നികുതി വെട്ടിപ്പ് നടത്തുന്ന ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടെന്നതിന് തെളിവുകള്‍ പലകുറി പുറത്ത് വന്നിട്ടുമുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…