ഭാര്യ അറിയാതെ ഒന്നേകാല്‍ക്കോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്കുമാറ്റി തട്ടിപ്പുനടത്തിയ കേസില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

0 second read

കായംകുളം: ജോയന്റ് അക്കൗണ്ടില്‍നിന്നു ഭാര്യ അറിയാതെ ഒന്നേകാല്‍ക്കോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്കുമാറ്റി തട്ടിപ്പുനടത്തിയ കേസില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസില്‍ സിജു കെ. ജോസ് (52), കാമുകിയായ കായംകുളം ഗോവിന്ദമുട്ടം ഭാസുരഭവനത്തില്‍ പ്രിയങ്ക (30) എന്നിവരെയാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍വെച്ച് ആലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്.

സിജു കെ. ജോസിന്റെ ഭാര്യ അമേരിക്കയില്‍ നഴ്സാണ്. തൃശ്ശൂര്‍ സ്വദേശിനിയായ ഇവരുടെയും സിജു കെ. ജോസിന്റെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടില്‍നിന്നാണ് ഒരുകോടി ഇരുപതുലക്ഷത്തി നാല്പത്തിഅയ്യായിരം രൂപ മാറ്റിയത്.
പ്രിയങ്കയുടെ പേരില്‍ കായംകുളം എച്ച്.ഡി.എഫ്.സി. ബാങ്കിലുള്ള അക്കൗണ്ടിലേക്കാണു സിജു പണം മാറ്റിയത്. ശേഷം സ്വന്തം ആവശ്യങ്ങള്‍ക്കായി ഇരുവരും പണം ഉപയോഗിച്ചതായും പോലീസ് പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…