വിഷം കലര്‍ത്തിയ കേക്കും മദ്യവും നല്‍കി റഷ്യന്‍ സൈനികരെ യുക്രെയ്ന്‍ പൗരന്മാര്‍ കൊലപ്പെടുത്തി

17 second read

കീവ്: വിഷം കലര്‍ത്തിയ കേക്കും മദ്യവും നല്‍കി റഷ്യന്‍ സൈനികരെ യുക്രെയ്ന്‍ പൗരന്മാര്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഖാര്‍കിവ് മേഖലയിലെ ഇസിയം എന്ന നഗരത്തിലാണ് സംഭവമെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയുടെ മൂന്നാം മോട്ടര്‍ റൈഫിള്‍ ഡിവിഷന്റെ ഭാഗമായ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് യുക്രെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സിന്റെ ഫെയ്‌സ്ബുക് കുറിപ്പില്‍ അറിയിച്ചു. കേക്കുകളില്‍ വിഷം കലര്‍ത്തി സൈനികര്‍ക്കു നല്‍കുകയായിരുന്നു. രണ്ടു പേരാണ് കൊല്ലപ്പെട്ടത്. 28 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

മറ്റൊരു സംഭവത്തില്‍ വിഷം കലര്‍ന്ന മദ്യം കുടിച്ച 500 സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എല്ലാ അര്‍ഥത്തിലും യുക്രെയ്ന്‍ പൗരന്‍മാര്‍ റഷ്യയെ പരമാവധി എതിര്‍ക്കുകയാണെന്നാണ് ഇതില്‍നിന്നു മനസ്സിലാകുന്നതെന്നും കുറിപ്പില്‍ പറയുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …