ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് അബുദാബിയിലെ അല്‍ ഷംഖയില്‍

19 second read

അബുദാബി: ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് അബുദാബിയിലെ അല്‍ ഷംഖയില്‍ പ്രവര്‍ത്തനമാരംഭിച്ചു.അബുദാബി മുന്‍സിപ്പാലിറ്റി അല്‍ വത്ബ ശാഖ ഡയറക്ടര്‍ ഹസ്സന്‍ അലി അല്‍ ദാഹിരിയാണ് ആഗോള തലത്തില്‍ 226 -മത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ സുല്‍ത്താന്‍ ഹുവേയര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചത്.

അല്‍ ശംഖ മാളില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മികച്ച ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക.60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി, ബേക്കറി, പാലുത്പന്നങ്ങള്‍, ആരോഗ്യ സൗന്ദര്യ വര്‍ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, തുടങ്ങിയവ മിതമായ വിലയില്‍ ലഭ്യമാണ്. സെന്‍ട്രല്‍ അബുദാബിയില്‍ നിന്ന് അകലെയായി സ്ഥിതി ചെയ്യുന്ന അല്‍ ഷംഖയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് (E311) ഹൈവേ വടക്ക്-കിഴക്ക് ഭാഗത്തുള്ള പ്രദേശത്തിന്റെ അതിര്‍ത്തിയിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …