റഷ്യന്‍ ആക്രമണത്തില്‍ നിന്ന് യുക്രെയ്‌നെ രക്ഷിക്കാന്‍ യുക്രെയ്ന്‍ സൈനികര്‍ക്കൊപ്പം തമിഴ്‌നാട്ടില്‍നിന്നുള്ള വിദ്യാര്‍ഥിയും

17 second read

കീവ് :റഷ്യന്‍ ആക്രമണത്തില്‍ നിന്ന് യുക്രെയ്‌നെ രക്ഷിക്കാന്‍ യുക്രെയ്ന്‍ സൈനികര്‍ക്കൊപ്പം തമിഴ്‌നാട്ടില്‍നിന്നുള്ള വിദ്യാര്‍ഥിയും. കോയമ്പത്തൂര്‍ സ്വദേശിയായ സൈനികേഷ് രവിചന്ദ്രനാണ് (21) യുക്രെയ്ന്‍ അര്‍ധസൈനിക വിഭാഗത്തില്‍ ചേര്‍ന്നത്. സൈന്യത്തിനൊപ്പമുള്ള സൈനികേഷന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

2018ലാണ് സൈനികേഷ് യുക്രെയ്‌നിലെത്തുന്നത്. ഹാര്‍കീവിലെ ദേശീയ എയ്‌റോസ്‌പേസ് സര്‍വകലാശാലയിലായിരുന്നു പഠനം. 2022ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. യുക്രെയ്‌നെതിരായ റഷ്യന്‍ ആക്രമണം ആരംഭിച്ചതിനുശേഷം സൈനികേഷ് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് ബന്ധുക്കള്‍ സൈനികേഷിനെ ബന്ധപ്പെട്ടത്. അപ്പോഴാണ് താന്‍ യുക്രെയ്ന്‍ സൈന്യത്തില്‍ ചേര്‍ന്ന വിവരം സൈനികേഷ് വീട്ടുകാരെ അറിയിച്ചത്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരിലെ സൈനികേഷിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …