യുഎഇയില്‍ വര്‍ക് പെര്‍മിറ്റ് ലഭിക്കാന്‍ ആറു വ്യവസ്ഥകള്‍ പ്രധാനമെന്ന് അധികൃതര്‍

17 second read

ദുബായ് :യുഎഇയില്‍ വര്‍ക് പെര്‍മിറ്റ് ലഭിക്കാന്‍ ആറു വ്യവസ്ഥകള്‍ പ്രധാനമെന്ന് അധികൃതര്‍. 18 വയസ്സ് തികയാത്തവര്‍ക്ക് തൊഴില്‍ വീസ ലഭിക്കില്ലെന്നും മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

എന്നാല്‍ കൗമാരക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ പരിശീലനത്തിന് നല്‍കുന്ന പ്രത്യേക വര്‍ക് പെര്‍മിറ്റുകള്‍ക്ക് ഇതു ബാധകമല്ല.
പ്രഫഷനല്‍ തസ്തികകള്‍ക്കുള്ള വര്‍ക് പെര്‍മിറ്റിന് ഉയര്‍ന്ന യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്.ഇവ തസ്തികയ്ക്കു ചേരുന്നതാകണം.

സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വഭാവവുമായി ബന്ധമില്ലാത്ത തസ്തികകളും സര്‍ട്ടിഫിക്കറ്റുകളും സ്വീകരിക്കില്ല. കമ്പനികളുടെ പേരില്‍ മന്ത്രാലയത്തില്‍ നിയമ ലംഘനമുണ്ടെങ്കിലും അപേക്ഷകള്‍ നിരസിക്കും. സ്ഥാപന ഉടമയ്ക്ക് പകരം കമ്പനികളുടെ ഇടപാടുകള്‍ക്ക് ചുമതലപ്പെടുത്തിയ വ്യക്തിയാണു അപേക്ഷകളില്‍ ഒപ്പുവയ്ക്കുന്നതെങ്കില്‍ അതു തെളിയിക്കുന്ന രേഖയും വേണം.

സ്ഥാപനത്തിന്റെ ട്രേഡ് ലൈസന്‍സ് കാലാവധി തീര്‍ന്നാലും വീസ അപേക്ഷകള്‍ സ്വീകരിക്കില്ല. തൊഴില്‍ വീസകള്‍ പുതുക്കുമ്പോഴും നിശ്ചിത വ്യവസ്ഥകള്‍ പാലിക്കണം. യോഗ്യത തെളിയിക്കേണ്ട തസ്തികകളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് പുതുക്കല്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കേണ്ടത്. പുതിയതും പുതുക്കുന്നതുമായ തൊഴില്‍ വീസകള്‍ക്ക് ഫീസ് നിശ്ചയിക്കുന്നത് മന്ത്രാലയത്തിലെ പട്ടികയില്‍ കമ്പനിയുടെ സ്ഥാനം പരിഗണിച്ചാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …