യുക്രെയ്ന്‍ തലസ്ഥാനത്തേക്കു മുന്നേറാന്‍ റഷ്യ ശ്രമം തുടരുന്നു

17 second read

കീവ്: പാളിപ്പോയ യുദ്ധതന്ത്രങ്ങളെ രൂക്ഷമായ ആക്രമണങ്ങള്‍ കൊണ്ടു മറികടന്ന് യുക്രെയ്ന്‍ തലസ്ഥാനത്തേക്കു മുന്നേറാന്‍ റഷ്യ ശ്രമം തുടരുന്നു. കീവിലേക്കുള്ള പാതയില്‍ ദിവസങ്ങളായി കാത്തുകിടക്കുന്ന സൈനികവ്യൂഹത്തിനു മുന്നോട്ടുനീങ്ങാന്‍ കഴിയാത്തത് റഷ്യയ്ക്കു വലിയ വെല്ലുവിളിയായിട്ടുണ്ട്. പാശ്ചാത്യ ഉപരോധവും റൂബിളിന്റെ തകര്‍ച്ചയും വ്യവസായികളുടെയും നിക്ഷേപകരുടെയും പലായനവും അവരെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്കു നയിക്കുകയാണ്.

കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആക്രമണം നടക്കുമ്പോഴും റഷ്യന്‍ സൈന്യത്തിനു പൂര്‍ണമായി പിടിച്ചെടുക്കാനായത് തുറമുഖനഗരമായ ഖേഴ്‌സന്‍ മാത്രമാണ്. ഹര്‍കീവ്, ചെര്‍ണീവ്, മരിയുപോള്‍ എന്നീ നഗരങ്ങളില്‍ കനത്ത നാശമുണ്ടായെങ്കിലും നിയന്ത്രണം ഇപ്പോഴും യുക്രെയ്‌നു തന്നെയാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …