ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തൃശൂര്‍ സ്വദേശിക്ക് ഒരു കോടി

17 second read

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തൃശൂര്‍ പെരുമ്പിലാവ് ആനക്കല്ല് സ്വദേശി റെനീഷ് കിഴക്കേതിലിന് ഒരു കോടി രൂപ (5 ലക്ഷം ദിര്‍ഹം) സമ്മാനം. അജ്മാന്‍ ഹോളിഡേ ഗ്രൂപ്പില്‍ ഡ്രൈവറായ റെനീഷ് സഹപ്രവര്‍ത്തകരായ ഒന്‍പത് പേരുമായി ചേര്‍ന്ന് എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്. സമ്മാനത്തുക തുല്യമായി വീതിക്കും.

രണ്ടു മാസം മുന്‍പായിരുന്നു റെനീഷും സാനിയയും വിവാഹിതരായത്. സാനിയ ഫാത്തിമയെയും കൂട്ടി യുഎഇയിലെത്തിയതോടെ നല്ല കാലം തെളിഞ്ഞതായി റെനീഷ് പറഞ്ഞു. തിരിച്ചെത്തിയ ഉടന്‍ ശമ്പള വര്‍ധന, കമ്പനി വാഹനം എന്നിവ ലഭിച്ചു. ഇപ്പോള്‍ ബിഗ് ടിക്കറ്റും. സാനിയയുടെ ഭാഗ്യമാണിതെന്നു കരുതുന്നു. കടം വീട്ടണം, സാനിയയുടെ ഉപരിപഠനം എന്നിവയാണ് മനസ്സിലെ പദ്ധതികളെന്ന് റെനീഷ് പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …