ഇന്ത്യന്‍ പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ‘അപ്രത്യക്ഷമായി’

18 second read

വാസ്‌കോ: ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹന്‍ ബഗാന്‍ മത്സരത്തിനു ശേഷം ‘ഞങ്ങള്‍ മത്സരിച്ചത് സ്ത്രീകള്‍ക്കൊപ്പം’ എന്ന വിവാദ പരാമര്‍ശത്തിലൂടെ പുലിവാലു പിടിച്ചതിനു പിന്നാലെ ബഗാന്റെ ഇന്ത്യന്‍ പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ‘അപ്രത്യക്ഷമായി’.

മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായിരുന്ന ജിങ്കാന്റെ പ്രതികരണത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പ്രതിഷേധം ഒരു ദിവസം പിന്നിടുമ്പോഴാണ് അക്കൗണ്ട് അപ്രത്യക്ഷമായത്. 20,000ല്‍ അധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ട് ജിങ്കാന്‍ സ്വമേധയാ ഡീആക്ടിവേറ്റ് ചെയ്തതാണോയെന്നും വ്യക്തമല്ല.

വിവാദ പ്രതികരണത്തിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ജിങ്കാനെ ഇന്‍സ്റ്റഗ്രാമില്‍ കൂട്ടത്തോടെ അണ്‍ഫോളോ ചെയ്തിരുന്നു. പിന്നീടു ജിങ്കാന്‍ ക്ഷമാപണവുമായി രംഗത്തെത്തിയെങ്കിലും ആരാധകരുടെ അമര്‍ഷം അടങ്ങിയിരുന്നില്ല. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് അക്കൗണ്ട് അപ്രത്യക്ഷമായത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …