പത്തനംതിട്ടയില്‍ ഹോട്ടലിന് മുകളില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

17 second read

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോട്ടലിന് മുകളില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍. തൃശൂര്‍ വരന്തരപ്പിള്ളി ചുക്കേരി വീട്ടില്‍ അലോന്‍സോ ജോജി (18) ആണ് മരിച്ചത്.റാന്നി സിറ്റാഡല്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

രണ്ടു മാസമായി പത്തനംതിട്ട നഗരത്തിലെ ഹോട്ടലിലായിരുന്നു താമസം. പത്തനംതിട്ട കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ കഴിഞ്ഞ മാസം മൂന്നിനാണ് അലോന്‍സോ റൂമെടുത്തിരുന്നത്. 405-ാം നമ്പര്‍ റൂമിലെ താമസക്കാരനായിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനക്കാര്‍ ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …