ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കറുടെ സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് 6.30ന്

17 second read

മുംബൈ: ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കറുടെ സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് 6.30ന് മുംബൈ ശിവാജി പാര്‍ക്കില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങി നിരവധിപേര്‍ നേരിട്ടു പങ്കെടുക്കും. ഭൗതികശരീരം മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍നിന്ന് വസതിയിലെത്തിച്ചു. അനേകമാളുകളാണ് അനുശോചനം അറിയിക്കാനായി വസതിയിലെത്തുന്നത്.

ഞായറാഴ്ച രാവിലെയാണ് ലതാ മങ്കേഷ്‌കര്‍ അന്തരിച്ചത്. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8 മുതല്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തയായതിനെ തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടിരുന്നെങ്കിലും നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നില വഷളായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.

ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …