എം.സി. റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

18 second read

ചങ്ങനാശ്ശേരി:എം.സി. റോഡില്‍ എസ്.ബി. കോളേജിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ചങ്ങനാശ്ശേരി പുഴവാത് ഹിദായത്തുനഗറില്‍ പള്ളിവീട്ടില്‍ ഷാനവാസിന്റെ ഏകമകന്‍ അജ്മല്‍ (27) ചങ്ങനാശ്ശേരി മാര്‍ക്കറ്റ് ഉള്ളാഹയില്‍ രാജുവിന്റെ മകന്‍ അലക്സ്(26), വാഴപ്പള്ളി മതുമൂല കണിയാംപറമ്പില്‍ രമേശിന്റെ മകന്‍ രുദ്രാക്ഷ്(20) എന്നിവരാണ് മരിച്ചത്.

ഇവരോടൊപ്പമുണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോ(23)ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.45-നായിരുന്നു അപകടം. എതിര്‍ദിശയില്‍വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു

അപകടം നടന്നയുടനെ മൂന്നുപേരെയും സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …