ഒറ്റയ്ക്ക് കിടക്കുന്ന കുഞ്ഞിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നു നിന്നു: ‘ഗുഡ് മോണിങ്’

18 second read

ദുബായ്: ഹോട്ടലിന്റെ ഇടനാഴിയിലെ വഴിയില്‍ കളിചിരികളുമായി ഒറ്റയ്ക്ക് കിടക്കുന്ന കുഞ്ഞിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നു നിന്നു. പിന്നെ മുത്തച്ഛന്റെ വാത്സല്യത്തോടെ പറഞ്ഞു- ‘ഗുഡ് മോണിങ്’. മനസ്സിലായാലും ഇല്ലെങ്കിലും അവന്‍ എന്തൊക്കെയോ ശബ്ദമുണ്ടാക്കി.

അപ്പോഴാണ്, കുഞ്ഞിനെ തിരഞ്ഞ് തൊട്ടടുത്ത മുറി തുറന്ന് പിതാവ് എത്തിയത്. ദുബായിലെ ഹോട്ടല്‍ മുറിയില്‍ നിന്നു പ്രഭാത ഭക്ഷണത്തിനായി ഡൈനിങ് ഹാളിലേക്കു പോകുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഇടനാഴിയില്‍ കിടന്നു കളിക്കുന്ന കൊച്ചുകുഞ്ഞിനെ കണ്ടത്.

ഗൗരവത്തില്‍ മുറിയില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി പെട്ടെന്ന് കുഞ്ഞിന്റെ കളിചിരികള്‍ ആസ്വദിച്ച് അവനോട് കുശലം പറയുന്നത് കണ്ടപ്പോള്‍ ഹയാത്ത് റീജന്‍സിലെ ജീവനക്കാര്‍ക്കും കൗതുകം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …