26.5 കോടിയുടെ ആംബുലന്‍സുമായി ‘ഹൈപ്പര്‍സ്പോര്‍ട്ട് റെസ്പോണ്ടര്‍’ ദുബായ്

17 second read

ദുബായ്: ലോകത്തെ ഏറ്റവും വേഗതയേറിയതും വിലയേറിയതമായ ആംബുലന്‍സ് റെസ്പോണ്ടര്‍ ആയ ‘ഹൈപ്പര്‍സ്പോര്‍ട്ട് റെസ്പോണ്ടര്‍’ ദുബായില്‍. 13 മില്യണ്‍ ദിര്‍ഹമാണ് (ഏതാണ്ട് 26.5 കോടി രൂപ) ഇതിന്റെ മൂല്യം. ദുബായ് ആസ്ഥാനമായുള്ള ഡബ്ല്യു മോട്ടോഴ്സിന്റെ സൃഷ്ടിയാണ് യുഎഇയില്‍ നിര്‍മ്മിച്ച ലൈക്കന്‍ ഹൈപ്പര്‍സ്പോര്‍ട്ട് സൂപ്പര്‍കാര്‍. ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ് (ഡിസിഎഎസ്) എക്സ്പോ 2020 വേദിയിലാണ് സൂപ്പര്‍ കാര്‍ അനാവരണം ചെയ്തത്.

ലോകത്തിലെ ഏഴ് ലൈക്കന്‍ ഹൈപ്പര്‍സ്പോര്‍ട്ട് കാറുകളിലൊന്നായ ‘ഹൈപ്പര്‍സ്പോര്‍ട്ട് റെസ്പോണ്ടര്‍’ 2.8 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കുകയും ഇരട്ട ടര്‍ബോചാര്‍ജ്ഡ് 780 എച്ച്പി പോര്‍ഷെ എന്‍ജിന്‍ ഉപയോഗിച്ച് മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിക്കുകയും ചെയ്യുന്നു. മുന്‍വശത്തെ എല്‍ഇഡി ഹെഡ്ലൈറ്റുകളില്‍ 440 വജ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. സ്വര്‍ണ്ണം പൂശിയ ഇന്റീരിയര്‍ റൂഫിലും വരുന്നു. കാറിന്റെ ക്യാബിന്‍ സ്വര്‍ണ്ണം തുന്നിച്ചേര്‍ത്ത തുകലില്‍ അപ്ഹോള്‍സ്റ്റേര്‍ ചെയ്തിരിക്കുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …