യുഎസിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ ലുക്കില്‍ ദുബായിലെത്തി

17 second read

ദുബായ്: യുഎസിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ ദുബായിലെത്തി. ഒരാഴ്ച യുഎഇയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 2 ദിവസത്തെ വിശ്രമത്തിനുശേഷം അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ യുഎഇ അധികൃതരുമായി കൂടിക്കാഴ്ച നടത്തും.

ഫെബ്രുവരി നാലിനു ദുബായ് എക്‌സ്‌പോയിലെ കേരള പവിലിയന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വൈകിട്ട് നോര്‍ക്ക സമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. ഏഴിനു തിരുവനന്തപുരത്തെത്തുമെന്നു പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി ഇന്നെത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …