അബുദാബിയില്‍ ആക്രമണത്തിനു ശ്രമിച്ച ഹൂതികള്‍ക്കു നേരെ ശക്തമായ വ്യോമാക്രമണം

18 second read

അബുദാബി:തിങ്കളാഴ്ച രാവിലെ അബുദാബിയില്‍ ആക്രമണത്തിനു ശ്രമിച്ച ഹൂതികള്‍ക്കു നേരെ ശക്തമായ വ്യോമാക്രമണം. യുഎഇയുടെ അത്യാധുനിക പോര്‍വിമാനങ്ങള്‍ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകള്‍ വ്യോമാക്രമണത്തില്‍ തകര്‍ക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ അബുദാബിയിലേക്ക് മിസൈലുകള്‍ തൊടുക്കാന്‍ ഉപയോഗിച്ച മിസൈല്‍ ലോഞ്ചറുകളും അനുബന്ധ സംവിധാനങ്ങളുമാണ് യുഎഇയുടെ എഫ്-16 യുദ്ധവിമാനങ്ങള്‍ തകര്‍ത്തത്. യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയ്ക്ക് പുറത്തുള്ള അല്‍ ജൗഫില്‍ ആണ് എഫ്-16 ജെറ്റുകള്‍ നടത്തിയത്. അബുദാബിയില്‍ നിന്ന് ഏകദേശം 1500 കിലോമീറ്റര്‍ തെക്ക് അകലെയാണ് അല്‍ ജൗഫ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …