സെന്റ് മേരീസ് കത്തീഡ്രലില്‍ ആദ്യഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 26ന്

17 second read

മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ആദ്യഫലപ്പെരുന്നാള്‍ 2018 ഒക്ടോബര്‍ 26ന് ബഹ്‌റൈന്‍ കേരളാ സമാജത്തില്‍ വച്ച് നടക്കും. രാവിലെ കത്തീഡ്രലില്‍ വച്ച് 7.30 ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് 10 മുതല്‍ സമാജം ഓഡിറ്റോറിയത്തില്‍ വച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കത്തക്കവിധത്തിലുള്ള ഗാനമേളയും കളികളും, രുചികരമായ വിവിധ തരം ആഹാരം ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഫുഡ്സ്റ്റാളും ജൂസ്സ് സ്റ്റാളും ഒരുക്കുന്നുണ്ട്. ഉച്ചയ്ക്ക് 12.30 മണിക്ക് സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ വടം വലി മത്സരവും നടക്കും. വൈകിട്ട് നാലു മണി മുതല്‍ ആദ്യഫല ലേലം ആരംഭിക്കും വിവിധയിനം കലാപരിപാടികളും സന്തോഷ് തങ്കച്ചന്‍ സംവിധാനം ചെയ്യുന്ന’അഗ്‌നിതുല്ല്യനായ അപ്പോസ്തലന്‍’ എന്ന ബൈബിള്‍ നാടകവും അരങ്ങേറും.

ഈ വര്‍ഷത്തെ ആദ്യഫലപ്പെരുന്നാളില്‍നിന്നും ലഭിക്കുന്ന തുക കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ ഭവന രഹിതരായവര്‍ക്കു ഭവനം നിര്‍മ്മിച്ച് നല്‍കുക (മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഏറ്റെടുത്തിരിക്കുന്ന 1000 ഭവനം നിര്‍മ്മിക്കുന്നതില്‍ 6-ല്‍ കൂടുതല്‍ ഭവനം സെന്റ് മേരീസ് കത്തീഡ്രല്‍ നിര്‍മ്മിക്കുന്നു) നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറന്‍ കണ്‍വീനര്‍ ജേക്കബ് ജോണ്‍(39660570) സെക്രട്ടറി റോയി തോമസ് (36551561) എന്നിവരുമായി ബന്ധപ്പെടണമെന്നും ഇടവക വികാരി ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്‌കറിയ എന്നിവര്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …