അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: 50 കോടി രൂപ മലയാളിക്ക്

17 second read

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ 25 ദശലക്ഷം ദിര്‍ഹത്തിന്റെ (ഏതാണ്ട് 50 കോടിയിലേറെ രൂപ) സമ്മാനം മലപ്പുറം സ്വദേശിയായ ഹരിദാസന്. ബിഗ് ടിക്കറ്റിന്റെ 235 സീരീസ് നറുക്കെടുപ്പാണ് ഹരിദാസനും 10 സുഹൃത്തുക്കള്‍ക്കും പുതുവര്‍ഷത്തില്‍ വമ്പന്‍ ഭാഗ്യം കൊണ്ടുവന്നത്.

അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഹരിദാസന്‍. 2008 മുതല്‍ ഇദ്ദേഹം യുഎഇയിലുണ്ട്. ഡിസംബര്‍ 30ന് എടുത്ത 232976 എന്ന നമ്പറിലെ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ബിഗ് ടിക്കറ്റിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. രണ്ടാം സമ്മാനമായ രണ്ടു ദശലക്ഷം ദിര്‍ഹം നേടിയ അശ്വിന്‍ അരവിന്ദാക്ഷനും ഇന്ത്യക്കാരനാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …