കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ കുവൈത്ത് തീരുമാനിച്ചു

17 second read

കുവൈത്ത് സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒമിക്രോണ്‍ വ്യാപനത്തിന് വേഗത കൂടിയ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ കുവൈത്ത് തീരുമാനിച്ചു. മാസ്‌ക് ധാരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം പാടില്ലെന്ന് കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നത മന്ത്രിതല യോഗത്തിന് ശേഷം സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസറം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ ജാഗ്രതയോടെയാണു പ്രവര്‍ത്തിക്കുന്നതെന്ന് യോഗം വിലയിരുത്തി.

രാജ്യത്തിന്റെ ആരോഗ്യസുരക്ഷയ്ക്കാണു മറ്റെന്തിനെക്കാളും ഇപ്പോള്‍ മുന്‍ഗണന. സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും യോഗം അഭ്യര്‍ഥിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി അല്‍ സബാഹ് അധ്യക്ഷത വഹിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …