ഇരട്ടക്കുട്ടികളുടെ അച്ഛനായതിന്റെ സന്തോഷത്തിനു പിന്നാലെ 2 കോടിയിലേറെ രൂപയുടെ ഭാഗ്യം

17 second read

ദുബായ് :ഇരട്ടക്കുട്ടികളുടെ അച്ഛനായതിന്റെ സന്തോഷത്തിനു പിന്നാലെ മലയാളിയെ തേടിയെത്തിയത് 2 കോടിയിലേറെ രൂപയുടെ ഭാഗ്യം.

ഷാര്‍ജയിലെ അഡ്വര്‍ടൈസിങ് കമ്പനി ജീവനക്കാരന്‍ എറണാകുളം പറവൂര്‍ സ്വദേശി ബിജേഷ് ബോസി (33)ന് അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലാണ് 10 ലക്ഷം ദിര്‍ഹം (2 കോടിയിലേറെ രൂപ) ലഭിച്ചത്.

2 ദിവസം മുന്‍പാണ് ഭാര്യ ചന്ദന ഇരട്ട പെണ്‍കുട്ടികള്‍ക്കു ജന്മം നല്‍കിയത്. പാക്കിസ്ഥാന്‍ സ്വദേശിയുള്‍പ്പെടെ 15 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്നും തുക തുല്യമായി വീതിക്കുമെന്നും ബിജേഷ് പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …