ഗ്ലോബല്‍ വില്ലേജിലെ ഭീമാകാരമായ ഉത്സവമരത്തിന് കീഴില്‍ ഒരു വിവാഹനിശ്ചയം

17 second read

ദുബായ് :ഗ്ലോബല്‍ വില്ലേജിലെ ഭീമാകാരമായ ഉത്സവമരത്തിന് കീഴില്‍ ഒരു വിവാഹനിശ്ചയം. ഫിലിപ്പീന്‍സുകാരായ ഇസുമെ (31), ഫ്രാന്‍സിസ് (33) എന്നിവരാണ് പുതുജീവിതത്തിലേക്കു പ്രവേശിക്കാന്‍ ആഗോളഗ്രാമത്തിലെ വശ്യസുന്ദരമായ സ്ഥലം തിരഞ്ഞെടുത്തത്.

ഗ്ലോബല്‍ വില്ലേജിലേക്കുള്ള ഫ്രാന്‍സിസ് സിഗയയുടെ ആദ്യ സന്ദര്‍ശനമായിരുന്നു അത്. ഷോപ്പിങ്, വിനോദം എന്നിവയ്ക്കായുള്ള മള്‍ട്ടി കള്‍ച്ചറല്‍ ഫാമിലി ഡെസ്റ്റിനേഷന്‍ പാര്‍ക്കിന്റെ ആഘോഷത്തിന്റെ ആവേശത്തില്‍ മതിമറന്ന് തന്റെ കാമുകി ഇസുമെ നിവയോട് യുവാവ് വിവാഹാഭ്യര്‍ഥന നടത്തി, പ്രിയ ഇസുമെ, എന്നെ വിവാഹം കഴിക്കാമോ?. ഇസുമെ, തീര്‍ച്ചയായും എന്ന് മറുപടി പറഞ്ഞു. വാരാന്ത്യ ആഘോഷങ്ങള്‍ ആസ്വദിക്കാന്‍ പാര്‍ക്കിലെത്തിയതായിരുന്നു ഇസുമെ. ഈ മാസം ദുബായില്‍ നടക്കുന്ന ചടങ്ങില്‍ വിവാഹിതരാകാനാണ് ഇരുവരും തീരുമാനിച്ചത്.

ആളുകള്‍ ഞങ്ങളെ തുറിച്ചുനോക്കാന്‍ തുടങ്ങിയപ്പോള്‍ തനിക്ക് അസ്വസ്ഥത തോന്നിയെങ്കിലും പശ്ചാത്തലം വളരെ മനോഹരമായിരുന്നുവെന്ന് ഇസുമെ പറഞ്ഞു. ഉത്സവമരവും സംഗീതവും എല്ലാം തികഞ്ഞതായി തോന്നി. ഇസുമെയും ഫ്രാന്‍സിസും ഫെയ്‌സ്ബുക്കിലാണ് കണ്ടുമുട്ടിയത്. സൗഹൃദം പിന്നീട് പ്രണയത്തിലേയ്ക്കു വഴിമാറി. ഒരു വര്‍ഷത്തിനകം അകലാന്‍ പറ്റാത്തവിധം അടുത്തു.

ഒടുവില്‍ പരസ്പരം ഒന്നാകാനുള്ള തീയതി തിരഞ്ഞെടുക്കാന്‍ ഏറ്റവും അനുയോജ്യം ഗ്ലോബല്‍ വില്ലേജ് ആണെന്ന് ഉറപ്പിച്ചു. ടെഡി ബിയര്‍ പാര്‍ക്കിന് ചുറ്റും സാന്താ തൊപ്പി ധരിച്ചാണ് ഇരുവരുമെത്തിയത്

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …