വ്യാജ ചെറുനാരങ്ങകളുടെ അകത്ത് ചെറിയ പ്ലാസ്റ്റിക് കൂടുകളില്‍ ഒളിപ്പിച്ച് കാപ്റ്റഗണ്‍ ഗുളികകള്‍

17 second read

ദുബായ്: വ്യത്യസ്തമായ വഴിയിലൂടെ 58 ദശലക്ഷം ദിര്‍ഹത്തിന്റെ (ഏതാണ്ട് 118 കോടിയോളം രൂപ) ലഹരിമരുന്ന് കടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ ചെറുനാരങ്ങകളുടെ അകത്ത് ചെറിയ പ്ലാസ്റ്റിക് കൂടുകളില്‍ ഒളിപ്പിച്ചുവച്ചതാണ് 1,160,500 കാപ്റ്റഗണ്‍ ഗുളികകള്‍ രാജ്യത്തേയ്ക്ക് കടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓപ്പറേഷന്‍ 66 എന്ന അന്വേഷണ പദ്ധതിയിലൂടെയാണ് ലഹരിമരുന്ന് കണ്ടെത്തിയത്. നാല് അറബ് പൗരന്മാരെ അറസ്റ്റ് ചെയ്തു.

പ്രതികളെ സൂക്ഷ്മമായി നിരീക്ഷിച്ച ആന്റി നാര്‍ക്കോട്ടിക് വിഭാഗം ശീതീകരിച്ച കണ്ടെയ്നറില്‍ ചെറുനാരങ്ങാ പെട്ടികള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ പരിശോധനയില്‍ പച്ച നിറത്തിലുള്ള ചെറുനാരങ്ങ പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ചവയാണെന്ന് മനസിലായതായി ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ആന്റി നാര്‍ക്കോടിക് വിഭാഗം പറഞ്ഞു.

ലഹരിമരുന്ന് കടത്തു തടഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്തതിന് അന്വേഷണസംഘത്തെ ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്.ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി അഭിനന്ദിച്ചു. സമൂഹത്തിന് ദോഷം ചെയ്യുന്ന പ്രവൃത്തി ദുബായ് പൊലീസ് ഒരിക്കലും വകവച്ചുകൊടുക്കില്ലെന്നും അല്‍ മര്‍റി പറഞ്ഞു

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …