പുതുവര്‍ഷ രാവില്‍ ഗ്ലോബല്‍ വില്ലേജ് എട്ടു തവണ കൗണ്ട്ഡൗണ്‍ ചെയ്യും

21 second read

ദുബായ് :പുതുവര്‍ഷ രാവില്‍ ഗ്ലോബല്‍ വില്ലേജ് എട്ടു തവണ കൗണ്ട്ഡൗണ്‍ ചെയ്യും. ആഗോള ഗ്രാമത്തിലെ വിവിധ പവലിയനുകളില്‍ വൈകിട്ട് അഞ്ചു മുതല്‍ വ്യത്യസ്ത സമയങ്ങളില്‍ കരിമരുന്ന് പ്രയോഗവും സംഗീത പരിപാടികളും അരങ്ങേറും. സന്ദര്‍ശകര്‍ക്ക് രാത്രി മുഴുവന്‍ പടക്കം പൊട്ടിച്ചും സംഗീതത്തിലാറാടിയും നവവത്സരമാഘോഷിക്കാം.

ഈ മാസം 31-ന് ഓസ്ട്രേലിയയില്‍ അര്‍ധരാത്രിയായ യുഎഇ സമയം വൈകിട്ട് അഞ്ചിന് ആദ്യത്തെ വെടിക്കെട്ട് നടക്കും. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആഘോഷങ്ങളും വെടിക്കെട്ടും രാത്രി മുഴുവന്‍ തുടരും. ഫിലിപ്പീന്‍സ് മുതല്‍ റഷ്യ വരെ ആഘോഷത്തില്‍ പങ്കുചേര്‍ന്നുള്ള വളരെ സവിശേഷമായ ആഘോഷത്തോടെയാണ് 2022നെ വരവേല്‍ക്കുകയെന്ന് ഗ്ലോബല്‍ വില്ലേജിലെ എന്റര്‍ടൈന്‍മെന്റ് ഡയറക്ടര്‍ ഷോണ്‍ കോര്‍ണല്‍ പറഞ്ഞു. പരിപാടിയില്‍ ഇന്ത്യന്‍ പവലിയനും പങ്കുചേരും

കരിമരുന്ന് പ്രയോഗങ്ങള്‍: സമയക്രമം

ഫിലിപ്പീന്‍സ്- രാത്രി എട്ടിന്, തായ്ലന്‍ഡ്- ഒന്‍പത്, ബംഗ്ലാദേശ്- 10ന്, ഇന്ത്യ- രാത്രി 10.30ന്, പാക്കിസ്ഥാന്‍- രാത്രി 11ന്. എല്ലായിടത്തും അര്‍ധരാത്രിയില്‍ അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രയോഗം നടക്കും.

പുലര്‍ച്ചെ ഒരു മണിക്ക് എട്ടാമത്തേതും അവസാനത്തേതുമായ വെടിക്കെട്ട് പ്രദര്‍ശനം റഷ്യയില്‍ നടക്കും. വിനോദത്തിനും വെടിക്കെട്ടിനും ഇടയില്‍ അതിഥികള്‍ക്ക് ഷോപ്പിങ് നടത്തുകയും ചെയ്യാം. ഹൈ എനര്‍ജി സ്റ്റണ്ട് ഷോ, ഹാര്‍ബര്‍ ഫോഴ്‌സ് എന്നിവ സവിശേഷതകളാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …