ആരോഗ്യമേഖലയില്‍ ഇന്ത്യ -യുഎഇ ബന്ധം വികസിപ്പിക്കാന്‍ ചര്‍ച്ച നടത്തി

18 second read

അബുദാബി: യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസും ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയും തമ്മില്‍ ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പകര്‍ച്ചവ്യാധികളുടെ കാലത്തും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്ന മേഖലയിലും സഹകരണം എങ്ങനെ വര്‍ധിപ്പിക്കാം എന്നതിനെ കുറിച്ചു ഇരു മന്ത്രിമാരും കാഴ്ചപ്പാടുകള്‍ കൈമാറി.

യുഎഇയും ഇന്ത്യയും തമ്മിലുള്ള ആരോഗ്യമേഖലയിലെ ബന്ധം വികസിപ്പിക്കുന്നതിന്റെ പ്രാധാന്യവും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള ഭാവി പദ്ധതികളും ചര്‍ച്ച ചെയ്തതായി അല്‍ ഒവൈസ് പറഞ്ഞു. ഇന്ത്യയുമായുള്ള നിലവിലുള്ള സഹകരണം ആരോഗ്യമേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ചു. ഇന്ത്യയുടെ രാജ്യാന്തര മികവിനും വൈദഗ്ധ്യവും യുഎഇക്ക് ഗുണകരമായി. കോവിഡ് -19 നെ നേരിടുന്നതില്‍ യുഎഇ സാധ്യമാക്കിയ നേട്ടത്തെക്കുറിച്ച് അല്‍ ഒവൈസ് വിശദീകരിച്ചു.

കോവിഡിനെതിരെ പോരാടുന്നതിനും സുരക്ഷിതവും ഫലപ്രദവുമായ ചികിത്സകളും വാക്‌സീനുകളും നല്‍കുന്നതിനുള്ള രാജ്യാന്തര ശ്രമങ്ങളില്‍ സുപ്രധാനവും ഫലപ്രദവുമായ പങ്ക് വഹിക്കാന്‍ യുഎഇ ആഗ്രഹിക്കുന്നു, അനുഭവങ്ങളുടെ കൈമാറ്റം, ആരോഗ്യ സംരക്ഷണത്തില്‍ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച മെഡിക്കല്‍ പ്രാക്ടീസുകള്‍, കഴിവുള്ള കേഡര്‍മാര്‍, വാക്‌സീനുകള്‍ എന്നിവയില്‍ അനുഭവങ്ങള്‍ കൈമാറുന്നതിനും ഇന്ത്യ താത്പര്യപ്പെടുന്നുവെന്ന് ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. യുഎഇയുടെ ആരോഗ്യ മേഖലയുടെ ശ്രദ്ധേയമായ വികസനത്തെയും രാജ്യത്തെ മെഡിക്കല്‍ സൗകര്യങ്ങളുടെ മികച്ച അടിസ്ഥാന സൗകര്യങ്ങളെയും മന്ത്രി അഭിനന്ദിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …