കണ്ടയുടന്‍ അപ്രത്യക്ഷമാവും ; വാട്‌സാപ്പിലെ വ്യൂ വണ്‍സ് ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം?

18 second read

വാട്സാപ്പില്‍ അടുത്തിടെ വന്ന സുരക്ഷാ ഫീച്ചറാണ് വ്യൂ വണ്‍സ് (View Once). എങ്ങനെയാണ് ഈ സംവിധാനം ഉപയോഗിക്കുക? ടെലഗ്രാമില്‍ നേരത്തെ തന്നെ ലഭ്യമായിട്ടുള്ള ഡിസപ്പിയറിങ് ഫീച്ചറിന് സമാനമാണ് വ്യൂ വണ്‍സ്.

പേര് അര്‍ത്ഥമാക്കുന്നത് പോലെ വാട്സാപ്പില്‍ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാള്‍ക്ക് ഒറ്റത്തവണ മാത്രം കാണാന്‍ സാധിക്കുന്ന സംവിധാനമാണിത്.

വ്യൂ വണ്‍സ് വഴി അയക്കുന്ന ചിത്രങ്ങളും വീഡിയോകളും അയക്കുന്നയാളിന്റേയോ സ്വീകര്‍ത്താവിന്റെയോ ഫോണില്‍ ശേഖരിക്കപ്പെടില്ല.

ഇതുവഴി അയക്കുന്ന വീഡിയോ/ ഫോട്ടോ അയക്കുന്നയാളിന്റെ ചാറ്റിലും കാണാന്‍ സാധിക്കില്ല.വ്യൂ വണ്‍സ് വഴി അയച്ച ചിത്രങ്ങളും വീഡിയോകളും ഫോണില്‍ ശേഖരിക്കാനോ മറ്റുള്ളവര്‍ക്ക് പങ്കുവെക്കുവാനോ സാധിക്കില്ല.

അയച്ച ചിത്രം അല്ലെങ്കില്‍ വീഡിയോ സ്വീകര്‍ത്താവ് തുറന്നോ എന്ന് മാത്രം നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.വ്യൂ വണ്‍സ് വഴി ലഭിക്കുന്ന ചിത്രങ്ങളും വീഡിയോകളും 14 ദിവസത്തിനുള്ളില്‍ തുറന്നില്ലെങ്കില്‍ പിന്നെ കാണാന്‍ കഴിയില്ല.

ഒറ്റത്തവണ മാത്രം കണ്ടാല്‍ മതി എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഫയലുകള്‍ അയക്കുമ്പോള്‍ ഓരോ തവണയും വ്യൂ വണ്‍സ് ഓപ്ഷന്‍ തിരഞ്ഞെടുക്കണം.

ചാറ്റുകള്‍ ബാക്ക് അപ്പ് ചെയ്യുന്ന സമയത്ത് വ്യൂ വണ്‍സ് ഫയലുകളും ബാക്ക് അപ്പ് ചെയ്യപ്പെടും. ഇത് പിന്നീട് റീസ്റ്റോര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ നേരത്തെ തന്നെ തുറന്ന ഫയലുകള്‍ ബാക്ക് അപ്പില്‍ ഉള്‍പ്പെടില്ല.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…