523 വിദ്യാര്‍ഥികള്‍ക്ക് ദുബായ് പൊലീസ് പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു

17 second read

ദുബായ് :പൊലീസിലെ ലഹരിവിരുദ്ധ ഡിപ്പാര്‍ട്‌മെന്റിന്റെ കീഴിലുള്ള ദ് ഹിമായ ഇന്റര്‍നാഷനല്‍ സെന്ററില്‍ 523 വിദ്യാര്‍ഥികള്‍ക്ക് ദുബായ് പൊലീസ് പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു. വി ട്രെയിന്‍ ടു പ്രൊട്ടക്ട് എന്ന പേരിലാണ് പരിശീലനം. 23 വരെ തുടരുന്ന പരിശീലനത്തില്‍ കായികക്ഷമതയും നൈപുണ്യവും വിവിധ മേഖലകളിലുള്ള അറിവും വര്‍ധിപ്പിക്കുന്ന പരിപാടികളാണുള്ളത്. എമിറേറ്റ്‌സ് സ്‌കൂള്‍സ് എസ്റ്റാബ്ലിഷ്‌മെന്റ്, എക്‌സ്‌പോ സ്‌കൂള്‍ പ്രോഗ്രാം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. പരിശീലനത്തിന്റെ ഭാഗമായി ഈ വിദ്യാര്‍ഥികളെ എക്‌സ്‌പോയ്ക്ക് കൊണ്ടുപോകുമെന്നും ഹിമായ സെന്റര്‍ ഡയറക്ടര്‍ കേണല്‍ അബ്ദുല്ല ഹസന്‍ അല്‍ ഖയാത് അറയിച്ചു.

ഹിമായ ഗേള്‍സ് സ്‌കൂള്‍സ്, അഹമ്മദ് ബിന്‍ റാഷിദ് ബോയ്‌സ് സ്‌കൂള്‍, അല്‍ ഖെയാം ഹൈ സ്‌കൂള്‍, ഹിമായാ ബോയ്‌സ് സ്‌കൂള്‍, അല്‍ സഫ ഹൈസ്‌കൂള്‍, അല്‍ മാറെഫ് സ്‌കൂള്‍ എന്നിവിടങ്ങളിലും പരിശീലനം നല്‍കുന്നുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …