സിപിഎം കൊടുമണ്‍ സിയോണ്‍കുന്ന് ബ്രാഞ്ച് കമ്മറ്റി ഒന്നടങ്കം സിപിഐയിലേക്ക്: നേതാക്കളുടെ വര്‍ഗീയ രാഷ്ട്രീയത്തിലും ജാതീയതിലും പ്രതിഷേധിച്ചാണ് മാറ്റമെന്ന് ബ്രാഞ്ച് കമ്മറ്റിയംഗങ്ങള്‍

18 second read

പത്തനംതിട്ട: സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് ഒരു ബ്രാഞ്ച് കമ്മറ്റി ഒന്നടങ്കം സിപിഐയില്‍ ചേരുന്നു. കൊടുമണ്‍ ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള അങ്ങാടിക്കല്‍ ലോക്കല്‍ കമ്മറ്റിയുടെ പരിധിയില്‍ വരുന്ന സിയോണ്‍ കുന്ന് ബ്രാഞ്ച് കമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളുമാണ് നാളെ സിപിഐ ജില്ലാ സെക്രട്ടറി എപി ജയനില്‍ നിന്ന് അംഗത്വം സ്വീകരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറി അഡ്വ. മറിയാമ്മ തോമസിന്റെ നേതൃത്വത്തിലാണ് കമ്മറ്റി അംഗങ്ങളും പ്രവര്‍ത്തകരും സിപിഐയിലേക്ക് പോകുന്നത്.

സിപിഎം സംസ്ഥാന കമ്മറ്റിയോടോ നേതൃത്വത്തോടോ പ്രത്യയശാസ്ത്രത്തോടോ ഒരു വിയോജിപ്പുമില്ലെന്നാണ് പാര്‍ട്ടി വിട്ടവര്‍ പറയുന്നത്. എതിര്‍പ്പ് പ്രാദേശിക നേതൃത്വത്തോടാണ്. മതന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലെ ബ്രാഞ്ചാണിത്. പരിവര്‍ത്തിത ക്രിസ്ത്യാനികളുമുണ്ട്. കൊടുമണ്‍ ഏരിയാ കമ്മറ്റിയിലെയും അങ്ങാടിക്കല്‍ ലോക്കല്‍ കമ്മറ്റിയിലെയും നേതാക്കളുടെ ജാതീയതയും വര്‍ഗീയതയും വര്‍ഗീയ രാഷ്ട്രീയവും അടിച്ചമര്‍ത്തലും കാരണം മനംനൊന്താണ് മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചത്. ബ്രാഞ്ചിലുള്ളവര്‍ മാറാന്‍ തീരുമാനിച്ചപ്പോഴാണ് സെക്രട്ടറി അടക്കം ഒപ്പം പോകുന്നത്. ബ്രാഞ്ചിലെ ഭൂരിപക്ഷം പേരും പാര്‍ട്ടി വിടുന്നുണ്ട്.

കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തില്‍ ഇവിടെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നു. മറിയാമ്മ തോമസിനൊപ്പം ഡിവൈഎഫ്ഐ നേതാവും ലോക്കല്‍ കമ്മറ്റി അംഗവുമായ എസ്. സുരേഷ്‌കുമാറിന്റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിരുന്നു. മത്സരം നടക്കുമെന്ന ഘട്ടം വന്നപ്പോള്‍ സുരേഷ് പിന്മാറുകയായിരുന്നു. ഒരു ക്രൈസ്തവ വനിത ബ്രാഞ്ച് സെക്രട്ടറിയായത് ഉള്‍ക്കൊളളാന്‍ പലരും തയാറായില്ലെന്ന് അഡ്വ. മറിയാമ്മ പറയുന്നു. ജില്ലാ നേതാക്കളുടെ ധാര്‍ഷ്ട്യവും മാറ്റത്തിന് പിന്നിലുണ്ട്.

അടൂരില്‍ പല കാരണങ്ങളാല്‍ സിപിഐ-സിപിഎം തര്‍ക്കം നിലനില്‍ക്കുകയാണ്. സമീപകാലത്ത് നിരവധി പേര്‍ സിപിഎം വിട്ട് സിപിഐയില്‍ അംഗത്വമെടുത്തിരുന്നു. പറക്കോട് ബാങ്കില്‍ സിപിഎം നേതൃത്വത്തിലുള്ള അഴിമതിക്കെതിരേ വിജിലന്‍സിനെ സമീപിക്കാന്‍ സിപിഐ ഒരുങ്ങുകയാണ്.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആറാം വിരല്‍ നീക്കാന്‍ എത്തിയപ്പോഴാണ് നാക്കില്‍ കണ്ടത് :സംഭവത്തെ ന്യായീകരിച്ച് കെജിഎംസിടിഎ

കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്…