നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനും യുഎഇ ഗോള്‍ഡന്‍ വീസ

18 second read

ദുബായ് :നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനും യുഎഇ ഗോള്‍ഡന്‍ വീസ.അബുദാബിയില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക -ടൂറിസം വകുപ്പില്‍ നിന്നുള്ള സാലിഹ് അല്‍ ഹമ്മദിയിലും ഹെസ്സ അല്‍ ഹമ്മദിയിലും അബുദാബി സര്‍ക്കാര്‍ വീസ പതിച്ച പാസ്‌പോര്‍ട്ടുകള്‍ കൈമാറി.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചര്‍ച്ചയില്‍ ഗവ. അബുദാബിയിലെ സിനിമാ നിര്‍മ്മാണങ്ങള്‍ക്ക് പിന്തുണ നല്‍കാനും പണം നല്‍കാനും ഉദ്യോഗസ്ഥര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യമായി ഗോള്‍ഡന്‍ വീസ ലഭിക്കുന്നത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫലി, ആശാ ശരത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കും ഈ ബഹുമതി നേരത്തെ ലഭിച്ചിരുന്നു.കലാരംഗത്ത് പ്രതിഭ തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും പഠന മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും അടക്കം വിവിധ മേഖലയില്‍ ശ്രദ്ധേയരായവര്‍ക്കാണു യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …