മലയാളി സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ ഖോര്‍ഫക്കാന്‍ തീരത്തിന്റെ മുഖം വീണ്ടും മനോഹരമാക്കുന്നു

18 second read

ദുബായ് :മലയാളി സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ ഖോര്‍ഫക്കാന്‍ തീരത്തിന്റെ മുഖം വീണ്ടും മനോഹരമാക്കുന്നു. പ്രകൃതിദത്തമായ കടല്‍ക്കാഴ്ചകള്‍ക്ക് പ്രശസ്തമായ ഖോര്‍ഫക്കാന്‍ തീരത്തിന്റെ രണ്ടാംഘട്ട വികസന പദ്ധതികളാരംഭിച്ചതായി ഷാര്‍ജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്) അറിയിച്ചു.

കൂടുതല്‍ ഭക്ഷണശാലകള്‍, വ്യായാമകേന്ദ്രം, ജലധാര എന്നിവയോടൊപ്പം കുട്ടികള്‍ക്കായുള്ള കളിയിടങ്ങളും പുതിയതായി ഒരുക്കും. നിലവില്‍ ഒന്നര കിലോമീറ്റര്‍ നീണ്ടു നില്‍ക്കുന്ന ബീച്ചിലെ വിനോദസഞ്ചാര സൗകര്യങ്ങള്‍, ഇതോടെ, രണ്ടര കിലോമീറ്ററാവും. സന്ദര്‍ശകര്‍ക്കും ഷാര്‍ജ നിവാസികള്‍ക്കും ഏറ്റവും മികച്ച വിനോദസഞ്ചാര സൗകര്യങ്ങളൊരുക്കണമെന്ന സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മാര്‍ഗനിര്‍ദേശം പിന്തുടര്‍ന്നാണ് കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതെന്ന് ഷുറൂഖ് പ്രൊജക്ട്‌സ് വിഭാഗം ഡയറക്ടര്‍ ഖൗല സയിദ് അല്‍ ഹാഷ്മി പറഞ്ഞു. ഖോര്‍ഫക്കാനിലുള്ളവര്‍ മാത്രമല്ല, യുഎഇയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരുടെയും വിനോദസഞ്ചാരികളുടെയുമെല്ലാം പ്രിയപ്പെട്ട വിനോദകേന്ദ്രങ്ങളിലൊന്നാണ് ഖോര്‍ഫക്കാന്‍ തീരം. ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. കൂടുതല്‍ വികസനപദ്ധതികളിലൂടെ, സഞ്ചാരികള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം മേഖലയില്‍ നിരവധി നിക്ഷേപസാധ്യതകളുമൊരുക്കാനാവുമെന്നുംഖൗല സയിദ് അല്‍ ഹാഷ്മി പറഞ്ഞു.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …