ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പില്‍ 20 കോടിയിലേറെ രൂപ ഒമാനിലെ പ്രവാസി മലയാളിക്ക്

18 second read

അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പില്‍ 20 കോടിയിലേറെ രൂപ( ഒരു കോടി ദിര്‍ഹം) ഒമാനിലെ പ്രവാസി മലയാളിക്ക്. രഞ്ജിത്ത് വേണുഗോപാലന്‍ (42) ആണ് ഇന്നലെ( 3) നടന്ന നറുക്കെടുപ്പിലെ ഭാഗ്യവാന്‍. നവംബര്‍ 27-ന് 234 ഓണ്‍ലൈനിലാണ് രഞ്ജിത് ഭാഗ്യ ടിക്കറ്റ് (നമ്പര്‍ 052706 ) എടുത്തത്. സമ്മാനത്തുക തന്റെ അഞ്ചു സുഹൃത്തുക്കളുമായി പങ്കിടുമെന്നു രഞ്ജിത് പറഞ്ഞു. രണ്ടാം സമ്മാനമായ 10 ദശലക്ഷം ദിര്‍ഹവും അല്‍ ഐനില്‍ താമസിക്കുന്ന മറ്റൊരു മലയാളി അബ്ദുല്‍ മജീദിനാണ്.

തത്സമയ നറുക്കെടുപ്പ് കണ്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു ബിഗ് ടിക്കറ്റ് അധികൃതര്‍ രഞ്ജിതിനെ വിളിച്ചത്. വിളിച്ചതിന് നന്ദി. എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞാന്‍ വീട്ടിലുണ്ട്, ഒമാനില്‍. എനിക്ക് വളരെ ആവേശം തോന്നുന്നു എന്നായിരുന്നു മറുപടി. കഴിഞ്ഞ 12 വര്‍ഷമായി ഒമാനില്‍ താമസിക്കുന്ന ഈ യുവാവ് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ അക്കൗണ്ടന്റാണ്. ഒമാനിലെ തന്റെ അഞ്ച് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. ഇതു രണ്ടാം തവണയാണ് ടിക്കറ്റ് വാങ്ങിയത്. ഭാര്യയോടും അഞ്ചു വയസ്സുള്ള മകളോടൊപ്പമാണ് താമസം. സമ്മാനത്തുക തന്റെ മകളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കാന്‍ ഉപയോഗിക്കാനാണ് ആദ്യ പദ്ധതിയെന്ന് രഞ്ജിത് പറഞ്ഞു. നാട്ടിലുള്ള കുടുംബത്തിന് ഒരു വീടും നിര്‍മിക്കും. സമ്മാനം വാങ്ങാന്‍ അടുത്തമാസം ദുബായില്‍ വരാനുള്ള ഒരുക്കത്തിലാണ്.

ഒരു ബിഗ് ടിക്കറ്റിന്റെ വില വാറ്റ് ഉള്‍പ്പെടെ 500 ദിര്‍ഹം ആണ്. രണ്ട് ടിക്കറ്റുകള്‍ വാങ്ങുകയാണെങ്കില്‍ മൂന്നാമത്തേത് സൗജന്യം. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ ടിക്കറ്റുകളില്‍ ‘ബൈ 2 ഗെറ്റ് 1 ഫ്രീ’ പ്രമോഷനുമുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …