ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വീസയിലെത്തുന്ന 11 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശിക്കാം

17 second read

ദോഹ: ഖത്തറിന്റെ പ്രവേശന, യാത്രാ നയങ്ങളില്‍ വീണ്ടും ഭേദഗതി. പുതിയ ഭേദഗതിപ്രകാരം ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വീസയിലെത്തുന്ന 11 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശിക്കാം. സന്ദര്‍ശക വീസയിലെത്തുന്ന കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ രണ്ടു ദിവസമാക്കി. വാക്സീനെടുക്കാത്തവര്‍ക്കു പ്രവേശനമില്ല. പുതുക്കിയ ഇളവുകള്‍ ഒക്ടോബര്‍ ആറിന് പ്രാദേശിക സമയം ഉച്ചയ്ക്കു 2.00 മുതല്‍ പ്രാബല്യത്തിലാകും.

യാത്രാ, പ്രവേശന നയങ്ങള്‍ പുതുക്കിയതിനൊപ്പം കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക ഗ്രീന്‍, റെഡ്, എക്സെപ്ഷനല്‍ റെഡ് എന്നിങ്ങനെ മൂന്നാക്കി ചുരുക്കി. കോവിഡ് ഏറ്റവും കൂടി എക്സെപ്ഷനല്‍ റെഡ് ലിസറ്റ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ഇന്തോനീഷ്യ, കെനിയ, സുഡാന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …