നഴ്‌സിങ് രംഗത്ത് സ്വദേശികള്‍, 75,000 തൊഴിലവസരം: അടുത്ത 50 വര്‍ഷത്തേയ്ക്കുള്ള 50 പദ്ധതികളുടെ രണ്ടാം പട്ടിക യുഎഇ പ്രഖ്യാപിച്ചു

18 second read

അബുദാബി :സ്വകാര്യ മേഖലയില്‍ കൂടുതല്‍ അനുകൂല്യങ്ങളോടെ 75,000 സ്വദേശികള്‍ക്കു തൊഴിലവസരമൊരുക്കാനുള്ള വന്‍പദ്ധതി, നഴ്‌സിങ് മേഖലയില്‍ സ്വദേശികള്‍ക്ക് അവസരം എന്നിവയടക്കം അടുത്ത 50 വര്‍ഷത്തേയ്ക്കുള്ള 50 പദ്ധതികളുടെ രണ്ടാം പട്ടിക യുഎഇ പ്രഖ്യാപിച്ചു. യുഎഇ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അബുദാബിയിലെ ഖസര്‍ അല്‍ വതാനില്‍ സമ്മേളിച്ചാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇപ്രാവശ്യം കൂടുതലും സ്വദേശികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതികള്‍.

രാജ്യത്തിന്റെ 50-ാം ദേശീയ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി സാമ്പത്തിക, വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും. രാജ്യത്തിനും ജനങ്ങള്‍ക്കും സുസ്ഥിരമായ ഭാവി ഉറപ്പാക്കുകയാണ് ഇതുകൊണ്ടുള്ള ലക്ഷ്യം. ഈ മാസം അഞ്ചിന് ആദ്യ സെറ്റ് പദ്ധതികള്‍ പ്രഖ്യാപിച്ചതോടെ നിക്ഷേപകര്‍, അനലിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ ലോകത്തിന് യുഎഇയോടുള്ള താത്പര്യം വര്‍ധിച്ചതായി സമ്മേളനം വ്യക്തമാക്കി.

എമിറാത്തി ടാലന്റ് കോംപെറ്റീവ്‌നെസ് കൗണ്‍സില്‍, സ്വദേശികള്‍ക്ക് വേണ്ടിയുള്ള പുതിയ നയങ്ങള്‍, വിദ്യാര്‍ഥികള്‍ക്കും ബിരുദധാരികള്‍ക്കും ഒരു ബില്യന്‍ ദിര്‍ഹം സഹായം, സ്വകാര്യമേഖലയിലെ തൊഴില്‍, വൊക്കേഷനല്‍ പരിശീലന പരിപാടി, സ്വദേശികള്‍ക്കുള്ള പരിശീലന പരിപാടി, അമ്പത് വയസിന് ശേഷം ഗവ.ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആവശ്യപ്പെട്ട് സ്വന്തമായി ബിസിനസ് ആരംഭിക്കാനുള്ള അവസരം, സ്വകാര്യമേഖലയ്ക്ക് യുവതീയുവാക്കളായ 75,000 സ്വദേശികളെ നിയമിക്കുന്നതിന് 24 ബില്യന്‍ ദിര്‍ഹം സഹായം തുടങ്ങിയവയാണ് ഇന്ന് പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…