ഖത്തറില്‍ കോവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം 15ന് തുടങ്ങും

18 second read

ദോഹ: ഖത്തറില്‍ കോവിഡ് വാക്സീന്‍ രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസത്തിലധികമായവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വിതരണം ഈ മാസം 15ന് തുടങ്ങും. ആദ്യ ഘട്ടത്തില്‍ 65 വയസ്സിന് മുകളിലുള്ളവര്‍, കോവിഡ് അണുബാധ ഗുരുതരമാകാന്‍ സാധ്യതയുള്ള വിട്ടുമാറാത്ത രോഗമുള്ളവര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് ഇതര മേഖലകളിലുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫൈസര്‍-ബയോടെക്, മൊഡേണ വാക്സീനുകള്‍ എടുത്തവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.

കോവിഡില്‍ നിന്ന് കൂടുതല്‍ ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുകയാണ് ബൂസ്റ്റര്‍ ഡോസിന്റെ ലക്ഷ്യം. വാക്സീന്‍ രണ്ടാമത്തെ ഡോസെടുത്ത് 12 മാസത്തിനുള്ളില്‍ തന്നെ ബൂസ്റ്റര്‍ ഡോസ് എടുത്തിരിക്കണം. ബൂസ്റ്റര്‍ ഡോസിന് അര്‍ഹമായവരെ പ്രാഥമിക പരിചരണ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ട് ബന്ധപ്പെടും.

കോവിഡ് രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസത്തില്‍ കൂടുതലായവരില്‍ അധികൃതരുടെ ഫോണ്‍ എത്താത്തവരുണ്ടെങ്കില്‍ 4027 7077 എന്ന നമ്പര്‍ മുഖേന ബൂസ്റ്റര്‍ ഡോസിനുള്ള അപ്പോയ്ന്‍മെന്റ് എടുക്കാം. ബൂസ്റ്റര്‍ ഡോസ് എടുക്കുന്നവരുടെ ഇഹ്തെറാസില്‍ ‘ഗോള്‍ഡ് വാക്സിനേറ്റഡ്’ സ്റ്റാറ്റസ് നിലനിര്‍ത്താനും കഴിയും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …