ഹമദ് തുറമുഖത്ത് ചരക്കുകളുമായെത്തിയ കണ്ടെയ്നറില്‍ നിന്ന് 2.4 ടണ്‍ നിരോധിത പുകയില കസ്റ്റംസ് പിടിച്ചെടുത്തു

21 second read

ദോഹ: ഹമദ് തുറമുഖത്ത് ചരക്കുകളുമായെത്തിയ കണ്ടെയ്നറില്‍ നിന്ന് 2.4 ടണ്‍ നിരോധിത പുകയില കസ്റ്റംസ് പിടിച്ചെടുത്തു. മെഡിക്കല്‍ മാസ്‌കുകളില്‍ പൊതിഞ്ഞാണ് പുകയില ഒളിപ്പിച്ചിരുന്നത്. കള്ളക്കടത്ത് പ്രതിരോധ-കസ്റ്റംസ് സുരക്ഷാ അഡ്മിനിസ്ട്രേഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

നിരോധിത ഉല്‍പന്നങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതും കുറ്റകൃത്യങ്ങളും തടയാന്‍ ലക്ഷ്യമിട്ടാരംഭിച്ച ദേശീയ ക്യാംപെയ്നില്‍ (കഫെ) ജനങ്ങള്‍ പങ്കാളികളാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

കസ്റ്റംസ് കള്ളക്കടത്തുമായി ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ 16500 എന്ന നമ്പറിലോ kafih@customs.gov.qa എന്ന ഇ-മെയില്‍ വിലാസത്തിലോ അധികൃതരെ അറിയിക്കാം. വിവരം നല്‍കുന്നയാളിനെക്കുറിച്ചുളള വിവരങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …