മ്മൂട്ടിയുടെ ജന്മദിനത്തില്‍ ഖത്തറില്‍ 70 വൃക്ഷത്തൈകള്‍ നട്ട് ഖത്തറിലെ ആരാധകര്‍

17 second read

ദോഹ: മലയാളത്തിന്റെ അഭിമാനം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70 സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പേരുകളിലുള്ള 70 വൃക്ഷത്തൈകള്‍ ഖത്തറിലെ ഏഴു സ്‌കൂളുകളിലെ വരും തലമുറയ്ക്ക് തണലേകും.മമ്മൂട്ടിയുടെ എഴുപതാം ജന്മദിനം പരിസ്ഥിതി സൗഹൃദാഘോഷമാക്കി ഏഴു സ്‌കൂളുകളിലായി 70 വൃക്ഷത്തൈകള്‍ നട്ടത് ഖത്തറിലെ മമ്മൂട്ടി ആരാധകരായ മലയാളികള്‍ ചേര്‍ന്നാണ്.

കാര്‍ഷിക കൂട്ടായ്മയായ നമ്മുടെ അടുക്കളത്തോട്ടം ദോഹ, ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനല്‍, റേഡിയോ മലയാളം 98.6 എഫ്.എം, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, അഗ്രികോ ഖത്തര്‍ എന്നിവര്‍ ചേര്‍ന്നാണ് എംഇഎസ് ഇന്ത്യന്‍ സകൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ഒലിവ് ഇന്റര്‍നാഷനല്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍, ഡിപിഎസ് മൊണാര്‍ക്ക്, ബ്രിട്ടീഷ് സ്‌കൂള്‍ എന്നീ ഏഴു സ്‌കൂളുകളിലായ മമ്മൂട്ടിയുടെ എഴുപതു സിനിമകളുടെ പേരില്‍ 70 തൈകള്‍ നട്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണവും ബോധവല്‍ക്കരണവുമാണ് പിറന്നാള്‍ ആഘോഷത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

നമ്മുടെ അടുക്കളത്തോട്ടം പ്രസിഡന്റ് ബെന്നി തോമസ്, ജനറല്‍ സെക്രട്ടറി ജിജി അരവിന്ദ്, മറ്റു അംഗങ്ങള്‍, റേഡിയോ മലയാളം ആര്‍ജെമാരായ സൂരജ്, രതീഷ്, ജിബിന്‍, ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റിഷാദ്, സെക്രട്ടറി രാഹുല്‍, ജോയിന്റ് സെക്രട്ടറി റിയാസ്, ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് അംഗങ്ങള്‍ എന്നിവര്‍ മരം നടീല്‍ പരിപാടികളില്‍ പങ്കെടുത്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …