എല്ലാ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വിമാനസര്‍വീസ് ഉടന്‍ തുടങ്ങിയേക്കും

17 second read

കുവൈത്ത് സിറ്റി: എല്ലാ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഉടനെ ആരംഭിച്ചേക്കും. അത് സംബന്ധിച്ച തീരുമാനം താമസിയാതെ ഉണ്ടാകുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച പ്രവേശനം വിദേശികള്‍ക്ക് അനുവദിച്ചുവെങ്കിലും ഇന്ത്യ ഉള്‍പ്പെടെ നേരത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്നുള്ളവരുടെ യാത്ര അവ്യക്തതയില്‍ തുടരുകയാണ്. അതിനിടെയാണ് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുമെന്ന സൂചന. യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ നേരിട്ടുള്ള സര്‍വീസ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ്, പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട് എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകും നേരിട്ടുള്ള സര്‍വീസ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …