U.S

ബെന്നി വാച്ചാച്ചിറ ചെയര്‍മാനായി ഡയസ്പറ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസിന് പുതിയ ഭരണസമിതി

18 second read

ഷിക്കാഗോ: ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ക്‌നാനായ കത്തോലിക്കാ സംഘടനകളുടെ സംഘടനയായ ‘ഡയസ്പറ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസി’ന്റെ (ഡികെസിസി) 2021-23 വര്‍ഷത്തേക്കുള്ള പുതിയ കര്‍മസമിതി ചുമതലയേറ്റു. അമേരിക്കന്‍ മലയാളി സംഘടനാ പ്രവര്‍ത്തകനും ഫോമയുടെ മുന്‍ പ്രസിഡന്റുമായ ബെന്നി വാച്ചാച്ചിറയാണ് ഡികെസിസിയുടെ ചെയര്‍മാന്‍. വൈസ് ചെയര്‍മാനായി ഓഷ്യാന റീജിയന്റെ പ്രതിനിധിയും ഓസ്‌ട്രേലിയയിലെ സാമൂഹിക സാംസ്‌കാരിക സാമുദായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ജിനോ കുടിലില്‍ ആണ് തിരഞ്ഞെടുക്കപ്പെട്ടത്.

സമുദായ യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന ഗില്‍സ്റ്റണ്‍ സാബു ചോരത്ത് (അമേരിക്ക) സെക്രട്ടറിയായും, കാനഡയിലെ മലയാളി സമൂഹത്തിലെ ബിസിനസ് രംഗത്ത് സുപരിചിതനും, മലയാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപാടവം തെളിയിച്ചിട്ടുള്ളതുമായ ജോജി തോമസ് വണ്ടാമാക്കില്‍ ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ക്‌നാനായ കത്തോലിക്കാ സമുദായാംഗങ്ങളുടെ സംഘടനകളുടെ സംഘടനയാണ് ഡയസ്പറ ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ്.

ജൂലൈ 31ന് ചേര്‍ന്ന ഡി.കെ.സി.സി ജനറല്‍ ബോഡിയില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. ഷീന്‍സ് ആകശാല (അമേരിക്ക), ബിനു തുരുത്തി (ഓസ്‌ട്രേലിയ)എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. മുന്‍ ചെയര്‍മാന്‍ ജ്യോതിസ് കുടിലില്‍, സെക്രട്ടറി സാജു പാറയില്‍, ട്രഷറര്‍ ബെന്നി ഓണശ്ശേരില്‍, വൈസ് ചെയര്‍ സജി മുണ്ടക്കപ്പറമ്പില്‍ (മിഡില്‍ ഈസ്റ്റ്), ജോയിന്റ് സെക്രട്ടറി സൈമണ്‍ ചാമക്കാല (അമേരിക്ക) എന്നിവര്‍ പൊതുയോഗത്തിന് നേതൃത്വം നല്‍കി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …