ദോഹ: ഖത്തറില്‍ വിദേശങ്ങളില്‍ നിന്നെത്തിയ 63 പേരുള്‍പ്പെടെ 126 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. 137 പേര് സുഖം പ്രാപിച്ചു. 126 ല്‍ 63 പേര് കമ്യൂണിറ്റികളില്‍ നിന്നുള്ളവരാണ്. ഇതോടെ രാജ്യത്തെ നിലവിലെ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം 1,622 ആയി. 28 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. മരണസംഖ്യ 600.
അതേസമയം, ദേശീയ കോവിഡ് വാക്സിനേഷന്റെ കീഴില്‍ 36,62,171 വാക്സീന് ഡോസുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,169 ഡോസുകളാണ് വിതരണം ചെയ്തത്.