ദുബായിലേക്കുള്ള എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട് ബസ് സര്‍വീസ് പുനരാരംഭിച്ചു

17 second read

അബുദാബി: കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നിര്‍ത്തിവച്ച ദുബായിലേക്കുള്ള എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട് ബസ് സര്‍വീസ് പുനരാരംഭിച്ചു. എന്നാല്‍ ദുബായില്‍നിന്ന് അബുദാബിയിലേക്ക് യാത്രക്കാരെ കൊണ്ടുവരില്ല.

നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനില്‍നിന്നും (ഡിബി1) മുസഫ ഷാബിയ ബസ് സ്റ്റേഷനില്‍നിന്നും (ഡിബി2) രണ്ടു ബസുകളാണ് സര്‍വീസ് നടത്തുന്നത്. ദിവസേന രാവിലെ 6 മുതല്‍ രാത്രി 9 വരെ ഒരു മണിക്കൂര്‍ ഇടവിട്ട് ബസ് സര്‍വീസുണ്ടാകും. അബുദാബിയില്‍നിന്ന് അല്‍സംഹ വഴി ദുബായ് ജബല്‍അലിയിലെ ഇബ്ന്‍ ബത്തൂത്ത ബസ് സ്റ്റേഷനില്‍ യാത്രക്കാരെ എത്തിക്കും.

25 ദിര്‍ഹമാണ് നിരക്ക്. ദുബായില്‍നിന്ന് അബുദാബിയിലേക്കു യാത്രക്കാരെ എടുക്കില്ല. അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് മാനദണ്ഡം കര്‍ശനമാക്കിയതിനാലാണ് ഇതെന്നാണ് സൂചന. പെരുന്നാളിനോടനുബന്ധിച്ച് ദുബായ് സര്‍വീസ് ആരംഭിച്ചത് ഒട്ടേറെ യാത്രക്കാര്‍ക്ക് അനുഗ്രഹമായി.

ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അബുദാബി ബസ് സര്‍വീസ് കൂടി ആരംഭിച്ചാലേ പോയവര്‍ക്ക് തിരിച്ചെത്താനാകൂ. ഇല്ലെങ്കില്‍ ടാക്‌സിയെയോ വാഹനമുള്ള പരിചയക്കാരെയോ ആശ്രയിക്കേണ്ടിവരും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …