ഇളമണ്ണൂരില്‍ തിരുവഞ്ചൂര്‍ കൊണ്ടു വന്നത് കിന്‍ഫ്ര പാര്‍ക്ക്: വ്യവസായ പാര്‍ക്ക് ആക്കി മാറ്റിയത് അടൂര്‍ പ്രകാശിന് കയര്‍ ഫാക്ടറി കൊണ്ടു വരാന്‍: ഇപ്പോള്‍ കലഞ്ഞൂര്‍ മധു ടാര്‍ മിക്‌സിങ് പ്ലാന്റ് കൊണ്ടു വരുന്നതും വ്യവസായ പാര്‍ക്കെന്ന പേരില്‍:

17 second read

അടൂര്‍:തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടൂര്‍ എംഎല്‍എയായിരിക്കുമ്പോഴാണ് ഏനാദിമംഗലം പഞ്ചായത്തിലെ പ്രകൃതി രമണിയ ഗ്രാമമായ ഇളമണ്ണൂരില്‍ ഭക്ഷ്യവ്യവസായ പാര്‍ക്ക് കൊണ്ടു വന്നത്. ഭക്ഷ്യ ഉല്‍പാദനവും സംസ്‌കരണവും ലക്ഷ്യമിട്ടാണ് കിന്‍ഫ്രയുടെ കീഴില്‍ പാര്‍ക്ക് സ്ഥാപിതമായത്. ഇവിടേക്ക് ചെറുകിട വ്യവസായങ്ങള്‍ വന്നു ചേരുകയും ചെയ്തു. എന്നാല്‍, ഭക്ഷ്യപാര്‍ക്ക് ആയത് കാരണം കൂടുതല്‍ വ്യവസായങ്ങള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെട്ടില്ല. മണ്ഡലം പുനഃസംഘടനയില്‍ ഏനാദിമംഗലം പഞ്ചായത്ത് കോന്നിയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു. അടൂര്‍ പ്രകാശ് ഇവിടെ നിന്ന് എംഎല്‍എയും മന്ത്രിയുമായി. അടൂര്‍ പ്രകാശ് കയര്‍ വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണ് കിന്‍ഫ്ര പാര്‍ക്കിലേക്ക് മറ്റ് വ്യവസായങ്ങളും കൊണ്ടു വന്നത്. ഭക്ഷ്യപാര്‍ക്കില്‍ ഇഷ്ടം പോലെ വെറുതേ കിടക്കുന്ന സ്ഥലം മറ്റു വ്യവസായങ്ങള്‍ക്കായി പകുത്തു നല്‍കാമെന്ന് മന്ത്രിയും തീരുമാനിച്ചു.

അങ്ങനെ ഭക്ഷ്യപാര്‍ക്ക് വ്യവസായ പാര്‍ക്ക് ആയി. എങ്കിലും പാര്‍ക്കിന്റെ പ്രവേശന കവാടത്തിലെ ബോര്‍ഡില്‍ ഇതിപ്പോഴും ഭക്ഷ്യപാര്‍ക്ക് ആയി തന്നെ തുടരുന്നു. അടൂര്‍ പ്രകാശ് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് ഭക്ഷ്യപാര്‍ക്ക് വ്യവസായ പാര്‍ക്ക് ആക്കി മാറ്റിയത്. അന്ന് അടൂര്‍ പ്രകാശ് ചെയ്ത വ്യവസായ വല്‍ക്കരണം ഈ പാര്‍ക്കിനെ മാത്രമല്ല, സമീപ പ്രദേശങ്ങളെയും കുഴപ്പത്തിലാക്കി. പാര്‍ക്കിലുള്ള പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റ് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുവെന്ന പരാതി നിലനില്‍ക്കുന്നു. അതിന് പുറമേയാണ് ഇപ്പോള്‍ സംസ്ഥാന ധനമന്ത്രിയുടെ സഹോദരന്‍ കലഞ്ഞൂര്‍ മധു ഇവിടെ ടാര്‍ മിക്സിങ് പ്ലാന്റ് കൊണ്ടു വരാന്‍ നില്‍ക്കുന്നത്. പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണത്തിന് പുറമേ ടാര്‍ മിക്സിങ് പ്ലാന്റു കൂടിയാകുന്നതോടെ നാട് കുട്ടിച്ചോറാകും.

തങ്ങളുടെ പ്ലാന്റ് മലിനീകരണമുണ്ടാക്കുന്നില്ല എന്നാണ് കലഞ്ഞൂര്‍ മധു പറയുന്നത്. പ്ലാസ്റ്റിക് വ്യവസായം മലിനീകരണമുണ്ടാക്കുന്നില്ല എന്ന് അവരും പറയുന്നു. രണ്ടു കൂട്ടരും പറയുന്നത് ശരി. പക്ഷേ, രണ്ട് പ്ലാന്റുകളും ചേരുമ്പോള്‍ അത് മലിനീകരണ തോത് വര്‍ധിപ്പിക്കുകയില്ലേ? ഇവരുടെ ചുവട് പിടിച്ച് പാര്‍ക്കില്‍ വെറുതേ കിടക്കുന്ന സ്ഥലങ്ങളിലേക്ക് ഇത്തരം വ്യവസായങ്ങള്‍ കൂടുതലായി വരും. രണ്ട് എണ്ണത്തിന് അനുമതി കിട്ടിയ നിലയ്ക്ക് ഇനിയും ഇത്തരക്കാര്‍ മുന്നോട്ടു വരും. അവര്‍ക്കും കിട്ടും അനുമതി. മലിനീകരണ തോത് ഉയരില്ലേ? ഇതു കൊണ്ട് തന്നെയാണ് നാട്ടുകാര്‍ പ്ലാന്റിനെ എതിര്‍ക്കുന്നത്.

ആര്‍ഡിഓ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചില വ്യവസ്ഥകള്‍ മുന്നോട്ടു വച്ചു. പ്ലാന്റ് സ്ഥാപനത്തിന് പൊലീസ് സംരക്ഷണം നേടി വന്നിട്ടുള്ള മാവനാല്‍ ഗ്രൂപ്പിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉപാധികള്‍ അംഗീകരിച്ചു മാത്രമേ മുന്നോട്ടു പോകാന്‍ പറ്റു. അതേപ്പറ്റി നാളെ

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …