ആര്‍ഡിഓ വിളിച്ചു ചേര്‍ത്ത യോഗം പ്രതീക്ഷിച്ചതു പോലെ: പ്ലാന്റിന് അനുകൂലമായി നേതാക്കളുടെ അഭിപ്രായ പ്രകടനം: എതിര്‍ത്തത് സിപിഐയും ബിജെപിയും മാത്രം: ഉദ്യോഗസ്ഥരും മന്ത്രിയുടെ സഹോദരന് അനുകൂലം

16 second read

പത്തനംതിട്ട(കലഞ്ഞൂര്‍): ഇളമണ്ണൂരിലെ കിന്‍ഫ്ര പാര്‍ക്കില്‍ സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരന്‍ കലഞ്ഞൂര്‍ മധുവിന്റെ കമ്പനി സ്ഥാപിക്കുന്ന ടാര്‍ മികസിങ് പ്ലാന്റിനെതിരായ സമരത്തില്‍ സമവായമുണ്ടാക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തി പ്രതീക്ഷിച്ചിതു പോലെ ബിജെപിയും സിപിഐയുമൊഴികെയുള്ളവര്‍ മധുവിന് അനുകൂലമായ നിലപാട് എടുത്തു. സമര സമിതി പ്രതിനിധികളെ ഉള്‍ക്കൊള്ളിക്കാതെ രാഷ്ട്രീയക്കാര്‍ മാത്രമായി പങ്കെടുത്ത യോഗത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ പ്ലാന്റിന് അനുകൂലമായ നിലപാടെടുത്തു.

പ്ലാന്റ് യാതൊരു വിധമായ മലിനീകരണവും ഉണ്ടാക്കില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രതിനിധി യോഗത്തെ അറിയിച്ചത്. താന്‍ എല്ലാ വിധ അനുമതിയും നേടിയാണ് പ്ലാന്റ് സ്ഥാപിക്കാന്‍ തയാറെടുക്കുന്നതെന്ന് കലഞ്ഞൂര്‍ മധു പറഞ്ഞു. 50 മീറ്റര്‍ ചുറ്റളവില്‍ ജനവാസ കേന്ദ്രമല്ല. 200 മീറ്റര്‍ അകലെയാണ് ആള്‍ത്താമസം ഉള്ളത്. ഇതു കാരണം ആരെയും പ്ലാന്റ് പ്രതികൂലമായി ബാധിക്കില്ല. മാത്രവുമല്ല, മലിനീകരണ തോത് കുറഞ്ഞ ആധുനിക രീതിയിലുള്ള പ്ലാന്റാണിത്. റോഡിന്റെ വശത്ത് താമസിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹനങ്ങളില്‍ നിന്ന് ശ്വസിക്കേണ്ടി വരുന്നത്രയും മലിനവായു പ്ലാന്റില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കലഞ്ഞൂര്‍ മധുവിന്റെ വാദം.

പാര്‍ക്കില്‍ പ്ലാസ്റ്റിക്കിന്റെ ഫാക്ടറി വന്നപ്പോള്‍ തന്നെ ഏനാദിമംഗലം പഞ്ചായത്ത് എതിര്‍ത്തിരുന്നുവെന്ന് പറഞ്ഞ പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ പ്ലാന്റ് സംബന്ധിച്ച് വ്യക്തമായ അഭിപ്രായം പറഞ്ഞില്ല. ബിജെപിയുടെ പ്രതിനിധി രതീഷ് ബാലകൃഷ്ണനും സിപിഐയുടെ പ്രതിനിധി അജയ് ബി പിളളയും മാത്രമാണ് പ്ലാന്റിനെ എതിര്‍ത്ത് സംസാരിച്ചത്. സിപിഎമ്മിന്റെ പ്രതിനിധിയായി പങ്കെടുത്ത പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം ആര്‍.ബി രാജീവ്കുമാര്‍ പ്ലാന്റിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. ചര്‍ച്ചയുടെ അവസാനം പ്ലാന്റ് സ്ഥാപിക്കുന്നതിന് തടസമില്ലെന്ന നിലപാടിലാണ് എത്തിയിരിക്കുന്നത്.
ആര്‍ഡിഓയ്ക്ക് പുറമേ വില്ലേജ് ഓഫീസര്‍, അടൂര്‍ ഡിവൈഎസ്പി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. യോഗം അന്തിമ തീരുമാനം എടുത്തിട്ടില്ല.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊണ്ടു വന്ന ഭക്ഷ്യസംസ്‌കരണ പ്ലാന്റ് എങ്ങനെ ഇപ്പോള്‍ വ്യവസായ പാര്‍ക്ക് ആയി? ആരാണ് ഇതിനായി ഗൂഢാലോചന നടത്തിയത്. ഇതേപ്പറ്റി നാളെ

നാളത്തെ ഹെഡിങ്

ഇളമണ്ണൂരില്‍ തിരുവഞ്ചൂര്‍ കൊണ്ടു വന്നത് കിന്‍ഫ്ര പാര്‍ക്ക്: വ്യവസായ പാര്‍ക്ക് ആക്കി മാറ്റിയത് അടൂര്‍ പ്രകാശിന് കയര്‍ ഫാക്ടറി കൊണ്ടു വരാന്‍: ഇപ്പോള്‍ കലഞ്ഞൂര്‍ മധു ടാര്‍ മിക്സിങ് പ്ലാന്റ് കൊണ്ടു വരുന്നതും വ്യവസായ പാര്‍ക്കെന്ന പേരില്‍:

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …