കെ.സി.എയില്‍ സൗജന്യ ന്യൂറോളജി സിമ്പോസിയം

18 second read

മനാമ: കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് (സിസിജി)യുടെ ആഭിമുഖ്യത്തില്‍ കേരളാ കാത്തോലിക് അസോസിയേഷന്‍ (കെസിഎ), ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചിന്‍, കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്നിവരുമായി ചേര്‍ന്ന് ന്യൂറോളജി വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിക്കുമെന്നു സിസിജി, കെസിഎ, ആസ്റ്റര്‍ പ്രതിനിധികള്‍ വിളിച്ചു ചേര്‍ത്ത സംയുക്ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അല്‍ നജാത്ത് പ്രിറ്റിംഗ് പ്രസ്, ശ്രീ സത്യസായ് സര്‍വീസ് ഓര്‍ഗനൈസേഷനും പരിപാടിക്ക് സഹായം നല്‍കുന്നുണ്ട്.

ഇന്ന് വൈകിട്ട് 7:30 നു കെസിഎയുടെ വികെഎല്‍ ഹാളില്‍ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ പ്രശസ്ത ന്യൂറോസര്‍ജന്‍ ഡോ: ദിലീപ് പണിക്കര്‍ ട്യൂമര്‍ രംഗത്തെ നൂതന ചികിത്സാരീതികള്‍ സംബന്ധിച്ചു സംസാരിക്കും. പക്ഷാഘാതം സംബന്ധിച്ചുള്ള വിവരണവും ഇതിനു ബഹ്റൈന്‍ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ലഭ്യമായി വരുന്ന ഏറ്റവും പുതിയ ചികിത്സാ രീതികളും ന്യൂറോ വിഭാഗം തലവന്‍ ഡോ: മുഹമ്മദ് എല്‍മഹ്ദി ഇബ്രാഹിം വിശദീകരിക്കുമെന്നും സിസിജി പ്രസിഡന്റ് ഡോ: പി.വി. ചെറിയാന്‍ പറഞ്ഞു. ബഹ്റൈനില്‍ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ലോകോത്തര നിലവാരം ഉള്ള ന്യൂറോ ചികിത്സ സൗജന്യമായി ലഭിക്കുന്ന വിവരം ബഹ്റൈന്‍ നിവാസികളെ അറിയിക്കുവാനും ഈ പരിപാടി ഉപകരിക്കുമെന്ന് ഡോ: ചെറിയാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സിമ്പോസിയത്തില്‍ ബഹ്റൈന്‍ നിവാസികളായ ആര്‍ക്കും പങ്കെടുക്കാം. പ്രത്യേകമായ ഫീസുകള്‍ ഒന്നും ഇല്ലാത്ത പ്രസ്തുത പരിപാടിക്ക് 33197315 എന്ന വാട്‌സാപ്പ് നമ്പറിലോ, cancercarebahrain@gmail.com ഇമെയില്‍ വിലാസത്തിലോ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ആസ്റ്റര്‍ മെഡ്സിറ്റി നല്‍കുന്ന ചികിത്സ പ്രിവിലേജ് കാര്‍ഡ്, ഡിന്നര്‍ പാക്കറ്റ് എന്നിവയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. സിമ്പോസിയത്തില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രൂപത്തിലാണ് സീറ്റ് ലഭിക്കുകയെന്നും അവസാനം വരെ പങ്കെടുക്കുന്നവര്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ എന്നും സംഘാടകര്‍ അറിയിച്ചു.

പത്രസമ്മേനത്തില്‍ ആസ്റ്റര്‍ മെഡ്സിറ്റി ബഹ്റൈന്‍ മേധാവി അഭിക് റോയ്, കെസിഎ ആക്ടിങ് പ്രസിഡന്റ് നിത്യന്‍ തോമസ്, ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ്, സിസിജി ജനറല്‍ സെക്രട്ടറി കെ.ടി.സലിം, ട്രഷറര്‍ സുധീര്‍ തിരുനിലത്ത്, ഹോസ്പിറ്റല്‍ വിസിറ്റ് ചാര്‍ജ് ജോര്‍ജ് കെ.മാത്യു, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം.കെ. ബഷീര്‍, കോശി സാമുവല്‍, അബ്ദുല്‍ സഹീര്‍ എന്നിവരും പങ്കെടുത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …