ലോക നാടക വാര്‍ത്തകള്‍: ലോഗോ പ്രകാശനം

19 second read

മനാമ:  മലയാള നാടക പ്രവര്‍ത്തകരുടെ ആഗോള ഓണ്‍ലൈന്‍ കൂട്ടായ്മയായ ലോക നാടക വാര്‍ത്തകള്‍ [LNV] അന്താരാഷ്ട്ര നിബന്ധനകള്‍ പാലിച്ചു കൊണ്ട് വിഭാവന ചെയ്ത പുതിയ ലോഗോ നാടക-സിനിമ-സീരിയല്‍ അഭിനേതാവും നാടക സംവിധായകനുമായ പയ്യന്നൂര്‍ മുരളി നിര്‍വ്വഹിച്ചു.

നിരവധി നാടകപ്രവര്‍ത്തകരുടെയും എല്‍ എന്‍ വി അംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ ജൂണ്‍ 23 ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക് സംഘടിപ്പിച്ച ഓണ്‍ലൈന്‍ സമ്മേളനത്തില്‍ ലോക നാടക വാര്‍ത്തകള്‍ ചീഫ് അഡ്മിനും നാടക ചലച്ചിത്ര സംവിധായകനും നാടകകൃത്തുമായ ശ്രീജിത്ത് പൊയില്‍ക്കാവ് അദ്ധ്യക്ഷത വഹിച്ചു. എല്‍ എന്‍ വി സെന്‍ട്രല്‍ അഡ്മിന്‍
അംഗവും, എല്‍ എന്‍ വി ജി സി സി അംഗവുമായ അഫ്‌സല്‍, സെന്‍ട്രല്‍ അഡ്മിന്‍ അംഗവും എല്‍ എന്‍ വി സ്ത്രീ കൂട്ടായ്മയുടെ മുഖ്യ സംഘാടകയുമായ അഡ്വ. എന്‍ എസ് താര, എല്‍ എന്‍ വി കുട്ടിക്കൂട്ടം അംഗം കുമാരി അനന്യ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെന്‍ട്രല്‍ അഡ്മിന്‍ അംഗം പി എന്‍ മോഹന്‍ രാജ് നന്ദി രേഖപ്പെടുത്തി.

ജി സി സി അഡ്മിന്‍ അംഗവും നാടക അഭിനേതാവും സംവിധായകനും ടി വി അവതാരകനും ചിത്രകാരനുമായ ഹരീഷ് മേനോന്‍ ആണ് ലോഗോയുടെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്.

അരങ്ങുകള്‍ അടക്കപ്പെട്ട ഈ ഇരുണ്ട കാലത്ത് നാടകവേദിയെ കൂടുതല്‍ സജീവമാക്കുക എന്നതി നൊപ്പം കിടപ്പ് രോഗികളായ നാടക പ്രവര്‍ത്തകര്‍ക്ക് ഒരു കൈ സഹായം എന്ന ലക്ഷ്യത്തോടെ എല്‍ എന്‍ വി സംഘടിപ്പിക്കുന്ന, പ്രമുഖ ഒ ടി ടി പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്തു പ്രേക്ഷകരില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്ന എല്‍ എന്‍ വി ടെലി പ്‌ളേയുടെ ഔദ്യോഗിക ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം’ ഈ മാസം ജൂണ്‍ 25 ന് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം 3 മണിക്ക് നാടക ചലച്ചിത്ര രംഗത്തെ മുപ്പതോളം പ്രശസ്തരുടെ ഫേസ് ബുക്ക് പേജുകളിലൂടെ പ്രകാശനം നിര്‍വ്വഹിക്കുമെന്ന് ടെലി പ്‌ളേ ജനറല്‍ കോര്‍ഡിനേറ്റര്‍ ഗിരീഷ് കാരാടി LNV സെന്‍ട്രല്‍അഡ്മിന്‍ അംഗം രാജേഷ് ചേരാവള്ളി എന്നിവര്‍ അറിയിച്ചു

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …