ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചത് ദുരൂഹമെന്ന് ബന്ധുക്കളുടെ ആരോപണം

Editor

ശാസ്താംകോട്ട:പോരുവഴിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചത് ദുരൂഹമെന്ന് ബന്ധുക്കളുടെ ആരോപണം. നിലമേല്‍ കൈതാകോട് ത്രിവിക്രമന്‍നായരുടെ മകള്‍ വിസ്മയ(24) ആണ് അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്.
മോട്ടോര്‍വാഹനവകുപ്പ് എഎംവിഐ കിരണിന്റെ ഭാര്യയാണ്. മര്‍ദ്ദനത്തെതുടര്‍ന്നാണ് മരണമെന്നും കൊലപാതകമാണെന്നും ആക്ഷപമുയര്‍ന്നു.

ഇടയ്ക്ക് പിണങ്ങിതാമസിക്കുകയുമുണ്ടായിരുന്നു.ഇന്നലെ കിരണ്‍ മര്‍ദ്ദിച്ചതായി പറഞ്ഞ് ചിത്രങ്ങള്‍ സഹിതം സഹോദരന് സന്ദേശം അയച്ചിരുന്നു. പീഡനം സംബന്ധിച്ച സൂചനകള്‍ ഉള്ള സന്ദേശങ്ങളും ലഭിച്ചിരുന്നു. മണിക്കൂറുകള്‍കക്കകം പുലര്‍ച്ചെ മൂന്നിന് വിസ്മയ മരിച്ചതായ വാര്‍ത്ത എത്തുകയായിരുന്നു. വീടിന്റെ മുകള്‍ നിലയിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചുവെന്നും കൈത്തണ്ടയിലെ ഞരമ്പുമുറിച്ചിരുന്നുവെന്നും പറയുന്നു.
കഴിഞ്ഞ മേയിലായിരുന്നു വിവാഹം. വൈകാതെ സ്ത്രീധനവുമായിബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നു. സമുദായസംഘടന സഹിതം ഇടപെടുകയും ചെയ്തു. എന്നാല്‍ പിന്നീട് പിണങ്ങിതാമസിച്ചു.

ബിഎഎംഎസിന് പഠിക്കുകയായിരുന്നു വിസ്മയ. അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞതോടെ ഒരുമിച്ച് താമസിക്കാന്‍ വീണ്ടു തയ്യാറായി വിസ്മയതന്നെ താല്‍പര്യമെടുത്ത് കിരണിനൊപ്പം പോയി. എന്നാല്‍ പൊരുത്തക്കേടുകള്‍ വീണ്ടും തുടങ്ങി.
ഇന്ന് പുലര്‍ച്ചെയാണ് ബന്ധുക്കള്‍ മരണം അറിയുന്നത്. കിരണ്‍ ഒളിവിലാണ്.മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ശൂരനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പി.യോട് റിപ്പോര്‍ട്ട് തേടി.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ചികിത്സയിലായിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു

ജോലിക്കിടെ ഗോവണിയില്‍ നിന്നു വീണു പരുക്കേറ്റ മലയാളി യുവാവ് മരിച്ചു

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: