23 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് പറക്കാനാകുമെന്ന വാര്‍ത്ത മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ആശ്വാസം

Editor

ദുബായ് :ഈ മാസം 23 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് പറക്കാനാകുമെന്ന വാര്‍ത്ത മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകര്‍ന്നു. മാസങ്ങളായി ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന താമസ വീസക്കാര്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതും കാത്തിരിക്കുകയായിരുന്നു. അതേസമയം, സന്ദര്‍ശക വീസയെടുത്തിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തങ്ങള്‍ക്ക് കൂടി പെട്ടെന്ന് യുഎഇയിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലുമാണ്.

താമസ വീസക്കാരുടെ തിരക്ക് കഴിയുന്ന മുറയ്ക്ക് സന്ദര്‍ശകര്‍ക്കു കൂടി വരാന്‍ യുഎഇ അധികൃതര്‍ അനുവാദം നല്‍കുമെന്നാണ് കരുതുന്നത്. യാത്രാ വിലക്ക് ആരംഭിക്കുന്നതിന് മുന്‍പ് യുഎഇയിലേയ്ക്ക് വരാന്‍ വേണ്ടിയെടുത്ത സന്ദര്‍ശക വീസയുടെ കാലാവധി കഴിഞ്ഞെങ്കിലും ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി ഹിഷാം മൊയ്തീന്‍ പറഞ്ഞു. ഇതിനായി എടുത്തിരുന്ന വിമാന ടിക്കറ്റ് നഷ്ടമായി. വീസയെങ്കിലും നിലനിര്‍ത്താനാകുമെന്നാണ് കരുതുന്നത്.

ഇന്ത്യയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 നാണ് ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയിലെ സ്ഥിതിവിശേഷം കൂടുതല്‍ പരിതാപകരമായതിനാല്‍ യാത്രാ വിലക്ക് പിന്നീട് 10 ദിവസത്തേയ്ക്ക് കൂടി നീട്ടി. അത് മേയ് 14ന് അവസാനിക്കാനിക്കുന്നതിന് മുന്‍പ് തന്നെ അനിശ്ചിതകാലത്തേയ്ക്ക് നീട്ടുകയും ചെയ്തു. ഇതിനിടെ തങ്ങളുടെ വിമാനങ്ങള്‍ ജൂണ്‍ 14 വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസ് നടത്തില്ലെന്ന് എമിറേറ്റ്‌സും പിന്നീട് എയര്‍ ഇന്ത്യയും അറിയിച്ചു.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മലയാളി വ്യവസായി ദമ്പതികളില്‍ ഭാര്യക്കും യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വീസ

ഇന്ത്യയില്‍ നിന്നു യുഎഇയിലേക്ക് ജൂലൈ ആറ് വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: